Flash News

മെസ്സിയേക്കാള്‍ മികച്ചവന്‍ ഞാന്‍ തന്നെ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

മെസ്സിയേക്കാള്‍ മികച്ചവന്‍ ഞാന്‍ തന്നെ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
X


cristianoമാഡ്രിഡ്: ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സിയേക്കാള്‍ കേമന്‍ താനാണെന്ന് റയല്‍ മാഡ്രിഡ് സ്‌ട്രൈക്കര്‍
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.തന്റെ കഴിഞ്ഞ കാലത്തെ പ്രകടനങ്ങള്‍ വിലയിരുത്തിയാല്‍ ആര്‍ക്കും അത് മനസ്സിലാവുമെന്നും താരം ഒരു ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കഴിഞ്ഞ എട്ടുവര്‍ഷത്തെ പ്രകടനം വിലയിരുത്തിയാല്‍ മതി. താന്‍ എല്ലാവരേക്കാള്‍ മുന്നിലാണെന്ന് പറയാന്‍ കഴിയും. തന്നെക്കാള്‍ മികച്ച പ്രകടനം നടത്തിയ മറ്റൊരു കളിക്കാരനെ കാണിച്ച തരാന്‍ കഴിയുമോയെന്നും റൊണാള്‍ഡോ ചോദിച്ചു.
മെസ്സി മികച്ചവനാണ്.എന്നാല്‍ തന്റെ അഭിപ്രായത്തില്‍ താനാണ് മികച്ചവന്‍.ട്രോഫികള്‍ നേടുന്നതോ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നതോ അല്ല കേമം. തന്റെ കരിയറില്‍ താന്‍ ഏറെ നേടികഴിഞ്ഞു. എനിയും നേടാനുണ്ട്. ഫുട്‌ബോള്‍ എന്റെ ജീവിതമാണ്-പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ പറഞ്ഞു. എന്നാല്‍ താരത്തിന്റെ പരാമര്‍ശത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണമാണുള്ളത്.
Next Story

RELATED STORIES

Share it