മെസ്സിക്ക് ചിന്തിക്കാന്‍ സമയം നല്‍കണമെന്ന് വനിതാ മറഡോണ അയ്മര്‍

ബ്യൂനസ് ഐറിസ്: വിരമിക്കല്‍ പ്രഖ്യാപിച്ച സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് ഇതേക്കുറിച്ച് ചിന്തിക്കാന്‍ കുറച്ചുകൂടി സമയം നല്‍കണമെന്ന് വനിതാ മറഡോണ എന്നു വിശേഷിപ്പിക്കപ്പെടുന്ന അര്‍ജന്റീനയുടെ ഇതിഹാസ ഹോക്കി താരം ലൂസിയാന അയ്മര്‍ ആവശ്യപ്പെട്ടു.
എട്ടു തവണ മികച്ച ഹോക്കി താരത്തിനുള്ള എഫ്‌ഐഎച്ചിന്റെ പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് കൈക്കലാക്കി റെക്കോഡിട്ട താരമാണ് അയ്മര്‍. നിലവില്‍ വനിതാ ഹോക്കിയുടെ ചരിത്രത്തിലെ എക്കാലത്തെയും വ ലിയ താരമെന്നാണ് അവര്‍ വിലയിരുത്തപ്പെടുന്നത്.
''അര്‍ജന്റീനക്കാര്‍ക്ക് ഫുട്‌ബോളെന്നാല്‍ ജീവനാണ്. ഞങ്ങള്‍ അര്‍ജന്റീനക്കാരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ് ഫുട്‌ബോള്‍. ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ മെസ്സിയെ ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്. ഏതു രാജ്യവും തങ്ങളുടെ ടീമിലുണ്ടാവണമെന്ന് ആഗ്രഹിക്കുന്ന താരമാണ് അദ്ദേഹം. ഇപ്പോള്‍ മെസ്സി കുറച്ച് വിശ്രമം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതു നല്‍കണം. ഈ കാലയളവില്‍ അദ്ദേഹം തീരുമാനത്തെക്കുറിച്ച് പുനഃപ്പരിശോധിക്കുകയും ചെയ്യാനിടയുണ്ട്. അതുകൊണ്ട് മെസ്സിയെ ഇപ്പോള്‍ വെറുതെവിടണമെന്നാണ് എന്റെ അഭ്യര്‍ഥന''- അയ്മര്‍ വിശദമാക്കി.
Next Story

RELATED STORIES

Share it