Flash News

മെര്‍സല്‍ സിനിമയ്‌ക്കെതിരായ ഹരജി തള്ളി

മെര്‍സല്‍ സിനിമയ്‌ക്കെതിരായ ഹരജി തള്ളി
X


ചെന്നൈ: വിജയ് ചിത്രം മെര്‍സലിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന പൊതു താല്‍പര്യ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി. മെര്‍സല്‍ ഒരു സിനിമയാണെന്നും യഥാര്‍ഥ ജീവിതമല്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് പ്രേക്ഷകരാണെന്നും പറഞ്ഞു. രാജ്യത്തെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ സിനിമയിലുണ്ടെന്നാരോപിച്ച് അഭിഭാഷകനായ എ അശ്വതമാനാണ് ഹരജി സമര്‍പ്പിച്ചത്. ജസ്റ്റിസ് എംഎം സുന്ദരേശ്, ജസ്റ്റിസ് എം സുന്ദര്‍ എന്നിവരാണ് ഹരജി തള്ളിയത്.

[related]
Next Story

RELATED STORIES

Share it