World

മെര്‍ക്കല്‍ ചര്‍ച്ച പുനരാരംഭിച്ചു

ബെര്‍ലിന്‍:  ജര്‍മനിയിലെ രാഷ്ട്രീയ സ്തംഭനാവസ്ഥ അവസാനിപ്പിക്കുന്നതിനായി ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ കൂട്ടുകക്ഷി മന്ത്രിസഭാ രൂപീകരണ ചര്‍ച്ച പുനരാരംഭിച്ചു. ഭരിക്കാന്‍ വേണ്ട ഭൂരിപക്ഷം ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും ലഭിച്ചിട്ടില്ലെന്നതിനാല്‍ തിരഞ്ഞെടുപ്പു നടന്നു മൂന്നുമാസം കഴിഞ്ഞിട്ടും ജര്‍മനിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.  കൂട്ടുകക്ഷി ഭരണത്തിനായി ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ സ്വന്തം പാര്‍ട്ടിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂനിയന്‍, ക്രിസ്ത്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എന്നിവയുമായി അഞ്ചു ദിവസങ്ങളിലായി ചര്‍ച്ച നടത്തും. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എസ്പിഡി) എട്ടു വര്‍ഷത്തോളം ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഘടകകക്ഷിയായിരുന്നു. എന്നാല്‍ സപ്തംബറിലെ തിരഞ്ഞെടുപ്പില്‍ മെല്‍ക്കലിനു ഭൂരിപക്ഷം കുറഞ്ഞതിനെ തുടുര്‍ന്ന് എസ്പിഡി പ്രതിപക്ഷത്തേക്കു കളംമാറുകയായിരുന്നു.തുടര്‍ന്നു നേരത്തെ എഫ്ഡിപി, ഡ്രീന്‍സ് പാര്‍ട്ടികളുമായി മെക്കല്‍ സഖ്യത്തിനു ശ്രമംനടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. കൂട്ടുകക്ഷി മന്ത്രിസഭ രൂപീകരിക്കാന്‍ മെര്‍ക്കലിനു ലഭിക്കുന്ന അവസാന അവസരമായിരിക്കും ഇതെ    ന്നാണു വിലയിരുത്തല്‍.
Next Story

RELATED STORIES

Share it