kannur local

മെരുവമ്പായി പാലത്തില്‍ കുരുക്കേറുന്നു

ഉരുവച്ചാല്‍: അപകടാവസ്ഥയിലായ മെരുവമ്പായി പാലത്തില്‍ ഗതാഗത കുരുക്ക് രൂക്ഷമാവുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ ഹൈവേ പോലിസിനു നന്നേ പാടുപെടേണ്ടി വന്നു.
പൊരി വെയിലത്തു നടുറോഡിലിറങ്ങിയാണ് ഹൈവേ പോലിസുകാര്‍ വാഹനങ്ങളെ നിയന്ത്രിച്ചത്. കുരുക്ക് വാഹനങ്ങള്‍ കടന്നുപോവുമ്പോള്‍ പാലത്തിന് കുലുക്കം അനുഭവപ്പെടുകയാണ്. അപകടാവസ്ഥയിലായ ഈ പാലത്തിലൂടെയാണ് ഒരേ സമയം രണ്ട് വാഹനങ്ങള്‍ കടന്നുപോവുന്നത്. മെരുവമ്പായി പാലം മുതല്‍ കരേറ്റ പാലം വരെയാണ് രൂക്ഷമായ കുരുക്കനുഭവപ്പെടുന്നത്.
Next Story

RELATED STORIES

Share it