thrissur local

മെയ്ദിന റാലി; സിപിഎം-സിപിഐ ഉള്‍പോര് പരസ്യമായി



കുന്നംകുളം: സര്‍വദേശീയതൊഴിലാളി ദിനമായ മെയ് ഒന്നിന് നഗരത്തില്‍ നടന്ന റാലിയില്‍ സിപിഎം-സിപിഐ ഉള്‍പോര് പുറത്തുവന്നു. നഗരത്തില്‍ നടന്ന റാലിയില്‍ പതിവിനു വിപരീതമായി ഇക്കുറി സിഐടിയു നേതൃത്വം നല്‍കിയ റാലിയില്‍ നിന്ന് എഐടിയുസിയുവിനെ പങ്കെടുപ്പിക്കാതെ സിപിഎം അകറ്റി നിര്‍ത്തിയതായാണ് സിപിഐ ആരോപിക്കുന്നത്. നഗരത്തില്‍ മെയ്ദിനത്തില്‍ സാധാരണയായി സംയുക്തറാലിയാണ് സംഘടിപ്പിക്കാറുള്ളത്. എന്നാല്‍ ഇക്കുറി നടന്ന സംയുക്ത റാലിയില്‍ സിഐടിയുവിനൊപ്പം എന്‍സിപിുടെ നേതൃത്വത്തിലുള്ള എന്‍എല്‍സി മാത്രമാണ് പങ്കെടുത്തത്. സിഐടിയു ജാഥയ്ക്ക് പിന്നാലെ എഐടിയുസി സ്വതന്ത്രമായി നഗരത്തില്‍ മെയ്ദിന റാലി സംഘടിപ്പിച്ചു. സംസ്ഥാനത്ത് ഉടനീളം സിപിഐ-സിപിഎം പോര് മുറുകുന്ന സാഹചര്യത്തില്‍ നഗരത്തിലെ തദ്ദേശ സ്ഥാപനങ്ങളില്‍ പോലും കാര്യമായ പങ്കാളിത്തമില്ലാത്ത പാര്‍ട്ടിയായ സിപിഐ സിപിഎമ്മിനെതിരേയുള്ള അമര്‍ഷം ഇത്രപരസ്യമായി ഇതു വരെ പുറത്തുകാണിച്ചിട്ടില്ല. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഐ അംഗം പ്രസിഡന്റ് സ്ഥാനം ലഭിച്ചതോടെ സിപിഎമ്മിലേക്ക് കൂറുമാറിയതും, പഞ്ചായത്തംഗങ്ങളെ സിപിഎമ്മിന്റെ ഭാഗമായക്കിയതുള്‍പ്പടേയുള്ള സംഭവങ്ങളുണ്ടായിരുന്നിട്ടും പരസ്യമായ ഇത്തരം സംഭവങ്ങള്‍ ഇതിനു മുമ്പുണ്ടായിട്ടില്ല. കുന്നംകുളത്ത്് എഐടിയുസി ട്രേഡ് യൂനിയന്് നാമമാത്രമായ അംഗങ്ങളെ ഉള്ളൂ എന്നറിന്നിട്ടും നഗരത്തില്‍ സിപിഎമ്മിനൊപ്പം നില്‍ക്കാതെ തൊഴിലാളി ദിനത്തിലെ പ്രകടനം നഗരത്തില്‍ ചര്‍ച്ചയാവുകയാണ്.
Next Story

RELATED STORIES

Share it