Flash News

മെമു ട്രയിന്‍പാളം തെറ്റി ഒരാള്‍ക്ക് പരിക്കേറ്റു

മെമു ട്രയിന്‍പാളം തെറ്റി ഒരാള്‍ക്ക് പരിക്കേറ്റു
X
[caption id="attachment_300926" align="alignnone" width="560"] representational image[/caption]

ഹരിപ്പാട്: ഹരിപ്പാട് റെയില്‍വേ സ്‌റ്റേഷനില്‍ കായംകുളം എറണാകുളം മെമു (66 302 ) പാളം തെറ്റി ഒരാള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 10.15ന് ഹരിപ്പാട് സ്‌റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിന്റെ അവസാന ഭാഗത്ത് വച്ച് പാളം തെറ്റുകയായിരുന്നു. ഗാര്‍ഡ് കെ രഞ്ജനാണ് പരിക്കേറ്റത്.
പാളത്തില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ വേഗത കുറച്ചാണ് ട്രയിന്‍ പോയിരുന്നത്. വണ്ടിയുടെ ഇടതു ഭാഗത്തുള്ള രണ്ട് ചക്രങ്ങളാണ് പാളം തെറ്റിയത്.
Next Story

RELATED STORIES

Share it