മെത്രാന്‍കായല്‍ മാതൃകയില്‍ ഇളവ്, രേഖകള്‍ പുറത്ത്

കൊച്ചി: മെത്രാന്‍കായല്‍ മാതൃകയില്‍ സ്വകാര്യ മാധ്യമസംരംഭത്തിനായി 27 ഏക്കര്‍ ഭൂപരിധിനിയമത്തില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ രേഖകള്‍ പുറത്ത്. ചാനല്‍ അവതാരകനായ പ്രമുഖന്റെ സ്വകാര്യസംരംഭമായ കൊച്ചി മീഡിയസിറ്റിയുടെ കൊച്ചിയിലെ മണീട് വില്ലേജിലെ 27 ഏക്കറാണ് ഭൂപരിധി നിയമത്തില്‍നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിക്കൊടുക്കാന്‍ തീരുമാനിച്ചത്.
കേരളത്തില്‍ ഒരു വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച പ്രമുഖ ചാനലും ഉടന്‍ തുടങ്ങാന്‍പോവുന്ന വാര്‍ത്താചാനലും ഈ സ്ഥാപനത്തിന് കീഴിലാണു പ്രവര്‍ത്തിക്കുന്നത്. കടമക്കുടി, മെത്രാന്‍കായല്‍, സന്തോഷ് മാധവന്‍ ഭൂമി ഇളവുകള്‍ക്കൊപ്പമാണ് ഈ അനുമതിയും സര്‍ക്കാര്‍ നല്‍കിയതെങ്കിലും മാധ്യമസംരംഭത്തിനു വേണ്ടിയുള്ള ഈ ഇളവ് ചാനലുകള്‍ കണ്ടില്ലെന്നു നടിക്കുകയാണ്. പൊതുജനക്ഷേമം കണക്കിലെടുത്താണ് ഭൂപരിധിയില്‍ ഇളവു നല്‍കുന്നതെന്ന വിശദീകരണവും പദ്ധതി നടപ്പാക്കുംമുമ്പ് നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം, പരിസ്ഥിതി സംരക്ഷണ നിയമം എന്നിവയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ അനുമതികള്‍ നേടിയിട്ടുണ്ടെന്ന് കലക്ടര്‍ ഉറപ്പുവരുത്തണമെന്ന നിര്‍ദേശവും പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത ഒപ്പുവച്ച സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.
500 പേര്‍ക്ക് നേരിട്ടും 1000 ത്തോളം പേര്‍ക്ക് അനുബന്ധമായും ആദ്യഘട്ടത്തില്‍ തൊഴില്‍ നല്‍കുമെന്ന കമ്പനിയുടെ അവകാശവാദത്തിന്റെ അടിസ്ഥാനത്തിലാണ് ഭൂപരിധിയില്‍ ഇളവു നല്‍കിയത്.
സിനിമാ നിര്‍മാണം, ഫിലിംസിറ്റി, ടെലിവിഷന്‍ ചാനലുക ള്‍, മീഡിയ സിറ്റി, കണ്‍സള്‍ട്ടന്‍സി എന്നിവ രണ്ടാംഘട്ടത്തില്‍ നടപ്പാക്കി അയ്യായിരം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് അപേക്ഷയില്‍ കമ്പനി അവകാശപ്പെടുന്നത്.
കേരള ഭൂപരിഷ്‌കരണ വകുപ്പ് എട്ട്(മൂന്ന്)ബി പ്രകാരം ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി എംഡി 2014 സപ്തംബര്‍ നാലിന് എറണാകുളം കലക്ടര്‍ക്ക് അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മെത്രാന്‍കായല്‍ നികത്തുന്നതിന് അനുമതി നല്‍കിയതിനു സമാനമായ രീതിയില്‍ നെല്‍വയ ല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അവഗണിച്ച് ഉത്തരവിറങ്ങിയിട്ടുള്ളത്.
Next Story

RELATED STORIES

Share it