kozhikode local

മെഡി. കോളജ് ശുചീകരണത്തൊഴിലാളി സമരം അവസാനിച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രി ശുചീകരണ വിഭാഗം പഴയകാല തൊഴിലാളികളുടെ സംഘടന അഴിമതി വിരുദ്ധ സമിതി  കലക്ടറേറ്റിനു മുന്നില്‍ 29 ദിവസമായി  നടത്തി വന്ന സത്യഗ്രഹ സമരം ഒത്തുതീര്‍പ്പായി. ജില്ലാ കലക്ടറുടെയും എഡിഎമ്മിന്റെയും സാനിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന  ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദിവസ വേതന ജോലിയിലേക്ക് നടക്കുന്ന 300 നിയമനങ്ങളില്‍ നൂറെണ്ണത്തില്‍ പഴയകാല തൊഴിലാളികളെ 60 വയസ്സ് വരെ പരിഗണിക്കണമെന്ന  ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കലക്ടര്‍ പറഞ്ഞു. ജോലി സ്ഥിരത വേണമെന്ന പഴയ കാല തൊഴിലാളികളുടെ ആവശ്യം സര്‍ക്കാറിന്റെ  ശ്രദ്ധയില്‍പ്പെടുത്താമെന്നും അദ്ദേഹം തൊഴിലാളി നേതാക്കള്‍ക്ക് ഉറപ്പു നല്‍കി. ജോലിക്ക് പരിഗണിക്കേണ്ട പഴയ കാല തൊഴിലാളികളായ100 പേരുടെ ലിസ്റ്റ് സമിതി നാളെ അധികാരികള്‍ക്ക്്് കൈമാറും.
സമര സമാപനയോഗത്തി ല്‍ അഴിമതി വിരുദ്ധ സമിതി  ചെയര്‍മാന്‍ സതീഷ് പാറന്നൂര്‍, പ്രസിഡന്റ് വേലായുധന്‍ വേട്ടാത്ത്, സെക്രട്ടറി കെ യു ശശിധരന്‍, ഖജാന്‍ജി കെ കല്യാണി,  കെ പി ഫൗസിയ, ടി വി തങ്കമണി, മാളു പയിമ്പ്ര, കെ ആര്‍ സീത, സിസിലി, വിശ്വനാഥന്‍  സംസാരിച്ചു.
Next Story

RELATED STORIES

Share it