kozhikode local

മെഡി. കോളജ് ത്രിതല കാന്‍സര്‍ സെന്ററിന് 14 കോടിയുടെ ലീനിയര്‍ ആക്‌സിലറേറ്റര്‍

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ത്രിതല കാന്‍സറിന് 14 കോടി രൂപയുടെ ലീനിയര്‍ ആക്‌സിലറേറ്റര്‍. മെഡിക്കല്‍ കോളേജ് ചെസ്റ്റ് ആശുപത്രിക്കു സമീപം നിര്‍മ്മിക്കുന്ന ത്രിതല കാന്‍സര്‍ സെന്ററിലാണ് ഈ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത്. കാന്‍സര്‍ ചികില്‍സക്കുള്ള അതിനൂതനമായ ലോകോത്തര ഉപകരണമായ ഹൈഎനര്‍ജി ലീനിയര്‍ ആക്‌സിലേറ്റര്‍ സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യത്തെ മെഡിക്കല്‍ കോളേജ് കോഴിക്കോട്ടാണ്. കേന്ദ്രസര്‍ക്കാരിനെ സമര്‍പ്പിച്ച പദ്ധതി പ്രകാരമാണ് ത്രിതല കാന്‍സര്‍ സെന്ററിനും ഉപകരണങ്ങള്‍ വാങ്ങുന്നതിനുമായി 45 കോടി രൂപ ലഭിച്ചത്.ഇതില്‍ നിന്ന് 14 കോടി രൂപ ഉപയോഗിച്ച് മറ്റൊരു ഹൈഎനര്‍ജി ലീനിയര്‍ ആക്‌സിലേറ്റര്‍ കൂടി സ്ഥാപിക്കുന്നത്. ഇപ്പോള്‍ തന്നെ ലീനിയര്‍ ആക്‌സിലേറ്റര്‍ ഉപയോഗിച്ചുള്ള കാന്‍സര്‍ ചികിത്സക്കായി മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി രോഗികള്‍ ഇവിടെ എത്തുന്നുണ്ട്.
അതി സൂക്ഷമമായ കാന്‍സര്‍ കോശങ്ങളെ കണ്ടെത്തി അവക്കു മാത്രം റേഡിയേഷന്‍ നല്‍കി നശിപ്പിക്കാന്‍ കഴിയുകയെന്നത് ഇതിന്റെ പ്രത്യേകതയാണ്. നേരത്തെ ഇതിനായ തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലേക്കും സ്വാകാര്യ ആശുപത്രികളിലേക്കും പോകേണ്ട സാഹചര്യമാണുണ്ടായിരുന്നത്. ഇതിനെയല്ലാം മാറ്റമുണ്ടായികൊണ്ടാണ് അതിനൂതനമായ ചികിത്സ ഇവിടെ ലഭ്യമായത്. മെഡിക്കല്‍ കോളേജില്‍ നാലുകോടി രൂപയുടെ സ്‌പെക്ട് ഗാമ ക്യാമറ സ്ഥാപിക്കുന്നതിനുള്ള നടപടിയായി. കാന്‍സര്‍ സെന്ററിന്റെ പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് സ്‌പെക്ട് ഗാമ ക്യാമറക്കും ഫണ്ട് വകയിരുത്തിയത്. ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തിലാണ് ഇതുണ്ടാവുക. തൈറോയ്ഡ് കാന്‍സര്‍ നിര്‍ണയത്തിനും തുടര്‍ചികിത്സക്കുമാണ് ഇതു ഉപയോഗിക്കുന്നത്.
Next Story

RELATED STORIES

Share it