മെഡി. കോളജ് അനുമതി: വിശദീകരണം കേള്‍ക്കണമെന്ന്

കൊച്ചി: ഡിഎം വയനാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് (ഡിഎം വിംസ്) 2016-17 വര്‍ഷത്തേക്ക് അനുമതി പുതുക്കി നല്‍കേണ്ടതില്ലെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസിന് എതിരേ നല്‍കിയ ഹരജിയില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മൂന്ന് ആഴ്ചയ്ക്കുള്ളില്‍ കോളജിന്റെ വിശദീകരണം കേള്‍ക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. കൃത്യമായ വിലയിരുത്തലുകള്‍ നടത്താതെയാണ് മെഡിക്കല്‍ കൗണ്‍സില്‍ പ്രവേശനത്തിന് അനുമതി നിഷേധിച്ചതെന്നു കാട്ടി ഡിഎം വിംസ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
Next Story

RELATED STORIES

Share it