kozhikode local

മെഡി. കോളജില്‍ സഹായത്തിനാളില്ലാതെ ആദിവാസി നരകിക്കുന്നു

കോഴിക്കോട്: മെഡി. കോളജ് ആശുപത്രിയില്‍ ചികിസല്‍സയില്‍ കഴിയുന്ന ആദിവാസി സഹായത്തിനാളില്ലാതെ നരകിക്കുന്നു. മാനന്തവാടി പയ്യംപ്പള്ളി കുട്ടന്‍(55) ആണ് ആശുപത്രി 22ാം വാര്‍ഡില്‍ അരയ്ക്കു താഴെ തളര്‍ന്നു കിടക്കുന്നത്. മാനന്തവാടി എളാടത്ത് ജോസിന്റെ പറമ്പില്‍ കുരുമുളക് പറിക്കുമ്പോള്‍ മരത്തില്‍ നിന്ന് വീണു രണ്ടു മണിക്കൂറിലേറെ നിലത്തുകിടന്നു.
ഇത്കണ്ട് നാട്ടുകാരാണ് കുട്ടനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ജോസ് ആശുപത്രിയിലെത്തി ബന്ധുക്കളെ അറിയിക്കാമെന്നും വസ്ത്രം വാങ്ങിത്തരാമെന്നും പറഞ്ഞു സ്ഥലം വിടുകയായിരുന്നു. പിന്നീട് ആശുപത്രിയിലേക്ക് തിരിഞ്ഞുനോക്കിയില്ല. കഴിഞ്ഞ ഒന്നരമാസമായി മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുകയാണ്.
ആദിവാസി പണിയവിഭാഗത്തില്‍പ്പെടുന്ന കുട്ടന് ആശുപത്രിയില്‍ ആദിവാസി പ്രമോട്ടര്‍മാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് കുട്ടന്‍ പറയുന്നു. വല്ലപ്പോഴും കഞ്ഞിമാത്രമേ കുട്ടന്‍ കഴിക്കുകയുള്ളൂ. മറ്റു ഭക്ഷണങ്ങള്‍ കഴിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. മെഡിക്കല്‍ കോളജാശുപത്രിയില്‍ ആറ് ആദിവാസി പ്രമോട്ടര്‍മാര്‍ ജോലി ചെയ്യുന്നുണ്ട്. ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഇവര്‍ക്ക് ശമ്പളം കൊടുക്കുന്നത്.
ഗുരുതരാവസ്ഥയില്‍ ചികില്‍സയിലുള്ള കുട്ടനെ മുഴുവന്‍ സമയവും ശ്രദ്ധിക്കാ ന്‍ ഇവര്‍ക്ക് കഴിയുന്നില്ല. സ ര്‍ക്കാര്‍ ആദിവാസികള്‍ക്കായി കോടികള്‍ ഫണ്ട് ചെലവഴിക്കുന്നുണ്ടെങ്കിലും അത്യാസന്നനിലയിലുള്ള കുട്ടനെ സഹായിക്കാന്‍ ആരും ഇല്ല. മെഡിക്കല്‍ കോളജിനുസമീപം പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളാണ് വല്ലപ്പോഴും കുട്ടന് കഞ്ഞി നല്‍കുന്നത്.
Next Story

RELATED STORIES

Share it