Kottayam Local

മെഡി. കോളജിലെ മാന്‍ഹോള്‍ മാറ്റുന്നതിനെതിരേ ആക്ഷേപം

ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പഴയ അത്യാഹിത വിഭാഗവും പുതുതായി നിര്‍മിക്കുന്ന അത്യാഹിത വിഭാഗവും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള മേല്‍പ്പാല നിര്‍മാണത്തിനു വേണ്ടി പുതുതായി സ്ഥാപിച്ച രണ്ട് മാന്‍ഹോളുകള്‍ നീക്കം ചെയ്യുന്നതു വഴി സര്‍ക്കാരിനു വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാവുമെന്ന് ആക്ഷേപം. അടുത്ത കാലത്താണ് ഈ മാന്‍ഹോള്‍ പിജി ഹോസ്റ്റലിനോട് ചേര്‍ന്ന് ഗൈനക്കോളജിയില്‍ നിന്നു വരുന്ന മാന്‍ഹോളിലേക്കു ബന്ധിപ്പിച്ച് കാന്‍സര്‍ വാര്‍ഡിനു സമീപമുള്ള ട്രൈനേജ് പൈപ്പിലേക്കു ബന്ധപ്പെടുത്തിയത്. എന്നാല്‍ ആര്‍ദ്രം പദ്ധതി പ്രകാരം പഴയ അത്യാഹിത വിഭാഗത്തിനു സമാന്തരമായി മുഴവന്‍ ഒപി വിഭാഗങ്ങള്‍ക്കും വിശ്രമിക്കുന്നതിനുമായി കെട്ടിട നിര്‍മാണം നടത്താന്‍ തീരുമാനിക്കുകയും അതിന്റെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. ഈ നിര്‍മാണം മൂലം നിലവിലുള്ള അത്യാഹിത വിഭാഗം റോഡിന്റെ വീതി നന്നായി കുറഞ്ഞു. തുടര്‍ന്ന് റോഡിന്റെ മേല്‍ഭാഗത്ത് ഹോസ്റ്റലിനോട് ചേര്‍ന്നുള്ള ഭാഗത്തെ മണ്ണു നീക്കം ചെയ്ത ശേഷം റോഡിന്റെ വീതി കൂട്ടാനാണ് അധികൃരുടെ തീരുമാനം. ഇങ്ങനെ വീതി കൂട്ടുമ്പോഴാണ് പുതിയതായി സ്ഥാപിച്ച രണ്ടു മാന്‍ഹോളുകള്‍ നീക്കം ചെയ്യേണ്ടിവരുന്നത്. എന്നാല്‍ മാന്‍ഹോളുകള്‍ നീക്കം ചെയ്യാതെ തന്നെ റോഡിന്റെ വീതി നിലനിര്‍ത്താന്‍ കഴിയുമെന്ന് ആശുപത്രിയിലെ ചില കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് പൊതുമരാമത്ത് അസി. എന്‍ജിനീയര്‍ പറയുന്നതിങ്ങനെ. കോട്ടയം മെഡിക്കല്‍ കോളജില്‍ പുതുതായി നിര്‍മിക്കുന്ന അത്യാഹിത വിഭാഗത്തിനു മുന്നിലൂടെയുള്ള അപ്രോച്ച് റോഡിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ധന്വന്തരി ബില്‍ഡിങിന്റെ ഇടതുവശത്തു കൂടി ആരംഭിക്കുന്ന വഴി നിലവിലെ അത്യാഹിത വിഭാഗം പോര്‍ച്ചിനു മുന്നിലെ റോഡില്‍ സംഗമിക്കുന്ന രീതിയിലായിരുന്നു അദ്യത്തെ രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിനുശേഷമാണ് മുഖ്യമന്ത്രിയുടെ ആര്‍ദ്രം പദ്ധതിയില്‍പ്പെടുത്തി പുതിയ ഒപിയും  രോഗികള്‍ക്കുള്ള വിശ്രമ കേന്ദ്രവും നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കിയത്.
Next Story

RELATED STORIES

Share it