മെഡിക്കല്‍ സീറ്റ്: നിലപാട് മാറ്റണം- ചെന്നിത്തല

ന്യൂഡല്‍ഹി: കേരളത്തിലെ മെഡിക്കല്‍ കോളജില്‍ 100 സീറ്റുകള്‍ അധികമായി അനുവദിച്ചത് വേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടു തിരുത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഈ വര്‍ഷം അഡ്മിഷന്‍ നടത്താന്‍ സാധ്യമല്ലെന്നു കാട്ടിയാണ് കൂടുതല്‍ സീറ്റുകള്‍ വേണ്ടെന്നു പറഞ്ഞത്.
ഈ പ്രവൃത്തിമൂലം പാവപ്പെട്ടവരും മിടുക്കരുമായ 100 പേര്‍ക്ക് 25,000 രൂപ വാര്‍ഷിക ഫീസില്‍ എംബിബിഎസ് പഠനത്തിനുള്ള അനുമതിയാണു നിഷേധിച്ചിരിക്കുന്നത്. ഇത് അവരോടു കാട്ടുന്ന ക്രൂരതയാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. അഞ്ച് മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് പുതിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് കേന്ദ്രസര്‍ക്കാരും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലും അനുമതി നല്‍കിയതെന്ന് ഓര്‍ക്കണമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it