kannur local

മെഡിക്കല്‍ ബോര്‍ഡിനു മുന്നില്‍ അപേക്ഷകരുടെ തിരക്ക്

കണ്ണൂര്‍: ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ അംഗപരിമിതരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി ജില്ലാ ആശുപത്രിയില്‍ വന്‍ തിരക്ക്. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡാണ് വികലാംഗ സര്‍ട്ടിഫിക്കറ്റുകള്‍ ന ല്‍കുന്നത്. ഇഎന്‍ടി, ഓര്‍ത്തോപീഡിക്‌സ്, ഒപ്താല്‍മോളജി, സൈക്യാട്രി-ന്യൂറോളജി എന്നീ വിഭാഗങ്ങളില്‍പ്പെട്ട മെഡിക്കല്‍ വിദഗ്ധര്‍ അടങ്ങിയതാണു മെഡിക്കല്‍ ബോ ര്‍ഡ്. ഇവരെ സഹായിക്കാനായി ഓഡിയോളജിറ്റുകളുടെ സേവനവും ആവശ്യമാണ്.
നിലവില്‍ ജില്ലാതലത്തില്‍ ഒരു മെഡിക്കല്‍ ബോര്‍ഡ് മാത്രമാണുള്ളത്. ഇതാവട്ടെ അപര്യാപ്തവും. അപേക്ഷകര്‍ക്ക് പുറമെ പഠനവൈകല്യമുള്ള പതിനഞ്ചോളം വിദ്യാര്‍ഥികളെ ഇന്നലെ ആരോഗ്യവകുപ്പ് അധികൃതര്‍ എത്തിച്ചത് ആശയക്കുഴപ്പത്തിനും വാക്തര്‍ക്കത്തിനും ഇടയാക്കി. പഠനവൈകല്യം സംബന്ധിച്ച പരിശോധനയ്ക്ക് ഏറെ സമയമെടുക്കുമെന്നാണ് ഡോക്ടര്‍മാരുടെ വാദം. ഒട്ടേറെ അപേക്ഷകര്‍ അതിരാവിലെ മുതല്‍ എത്തിയതിനാല്‍ മുഴുവന്‍ കുട്ടികളെയും പരിശോധിക്കാനായില്ല.
എസ്എസ്എല്‍സി തലത്തി ല്‍ പഠിക്കുന്നവരെ മാത്രമാണ് പരിശോധിച്ചതെന്നും മറ്റുകുട്ടികളെ പിന്നീട് പരിശോധിക്കുമെന്നും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രീത പറഞ്ഞു. മതിയായ സാങ്കേതിക വിദഗ്ധരുടെ സേവനം ലഭ്യമല്ലാത്തതിനാല്‍ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നിട്ട് ഒരുവര്‍ഷത്തോളമായി. സൈക്യാട്രി വിഭാഗം ഡോക്ടര്‍ ഇല്ലാത്തതായിരുന്നു പ്രധാന കാരണം. ഇതുകാരണം ബോര്‍ഡില്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്.
സൈക്യാട്രി ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ച് ഡോക്ടര്‍മാരുടെ സംഘമാണ് അംഗപരിമിതരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷ പരിഗണിക്കുന്നതും പരിശോധന നടത്തുന്നതും. ഓരോ രോഗിയെയും വിശദമായി പരിശോധിക്കാന്‍ ഏറെ സമയമെടുക്കും. അതിനാല്‍ സാധാരണ നിലയില്‍ പരിമിതമായ അപേക്ഷകരെയാണ് പരിശോധനയ്ക്കായി ബോര്‍ഡ് വിളിച്ചുവരുത്തുന്നത്. എന്നാല്‍, ഇന്നലെ കൂടുതല്‍ അപേക്ഷകരെത്തി. പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്ക് ആശുപത്രികളില്‍ മെഡിക്കല്‍ ബോര്‍ഡ് നിലവിലുണ്ടെങ്കിലും ഇവരുടെ പരിധിയിലുള്ള രോഗികള്‍കൂടി സര്‍ട്ടിഫിക്കറ്റിനായി ജില്ലാ ആശുപത്രിയില്‍ എത്തിയതോടെ അധികൃതര്‍ കുഴങ്ങി. അംഗവൈകല്യം ബാധിച്ച വ്യക്തികള്‍ക്കുള്ള ചട്ടപ്രകാരം, എല്ലാ ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികള്‍ക്കും നിര്‍ബന്ധമായും വികലാംഗ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരിക്കണം.
പെന്‍ഷനുകള്‍ അനുവദിക്കുന്നതിനും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള മറ്റ് ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനും സര്‍ട്ടിഫിക്കറ്റുകള്‍ അനിവാര്യമാണ്.
Next Story

RELATED STORIES

Share it