മെഡിക്കല്‍ പ്രവേശനപ്പരീക്ഷ: ഫലം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന മെഡിക്കല്‍ പ്രവേശനപ്പരീക്ഷയുടെ ഫലം ഇന്ന് 12.30ന് പിആര്‍ ചേംബറില്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ഈ റാങ്ക്പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലും സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലെ സര്‍ക്കാര്‍ സീറ്റിലും പ്രവേശനം നടത്തുക. മറ്റു സീറ്റുകളിലേക്കുള്ള പ്രവേശനത്തിനായി നീറ്റ് മുന്‍നിശ്ചയപ്രകാരം നടത്തും.
റാങ്ക്പട്ടിക പ്രസിദ്ധീകരണത്തിനു ശേഷം പരീക്ഷാഫലം www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. എന്‍ജിനീയറിങ് പ്രവേശനപ്പരീക്ഷയുടെ റാങ്ക്പട്ടിക അടുത്ത മാസം ഇരുപതോടെ പ്രസിദ്ധീകരിക്കാന്‍ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. എന്‍ജിനീയറിങ് പ്രവേശനപ്പരീക്ഷയുടെയും പ്ലസ്ടുവിന്റെയും മാര്‍ക്ക് തുല്യ അനുപാതത്തില്‍ സമീകരിച്ച ശേഷമായിരിക്കും റാങ്ക്പട്ടിക തയ്യാറാക്കുക.
Next Story

RELATED STORIES

Share it