മെഡിക്കല്‍ പ്രവേശനപ്പരീക്ഷ ഇന്നു മുതല്‍

തിരുവനന്തപുരം: കേരള എന്‍ജിനീയറിങ് പ്രവേശനപ്പരീക്ഷകള്‍ അവസാനിച്ചു. ഇന്നലെ നടന്ന രണ്ടാം പേപ്പര്‍ (മാത്തമാറ്റിക്‌സ്) പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്ന 1,23,914 പേരില്‍ 1,03,151 പേര്‍ (83.4 ശതമാനം) ഹാജരായി. മെഡിക്കല്‍ പ്രവേശനപ്പരീക്ഷകള്‍ ഇന്ന് തുടങ്ങും. 1,26,186 പേരാണ് മെഡിക്കല്‍ പ്രവേശനപ്പരീക്ഷ എഴുതുന്നത്. ഇന്ന് ഫിസിക്‌സ്, കെമിസ്ട്രി പരീക്ഷകളും നാളെ ബയോളജി പരീക്ഷയും നടക്കും.
മാലദ്വീപ് പ്രസിഡന്റ് കേരളത്തില്‍
തിരുവനന്തപുരം: മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീന്‍ അബ്ദുല്‍ഗയൂം രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തി. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ എച്ച് ഇ അഹ്മദ് മുഹമ്മദ്, ചീഫ് ഓഫ് ഫോറിന്‍ റിലേഷന്‍സ് മുഹമ്മദ് നസീര്‍, കണ്‍സോള്‍ ഓഫ് കോണ്‍സുലേറ്റ് അലി ആദം, മുഖ്യ പ്രോട്ടോക്കോള്‍ ഓഫിസര്‍ മുഹമ്മദ് ഷാഹുദ്ദി അനുഗമിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it