Flash News

മെഡിക്കല്‍ പ്രവേശനം നീറ്റ് ഫലത്തിനു ശേഷം



തിരുവനന്തപുരം: മെഡിക്കല്‍ അനുബന്ധ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് നീറ്റ് പരീക്ഷാഫലം വന്നതിനുശേഷം പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉഷ ടൈറ്റസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളില്‍ സ്വാശ്രയ കോളജുകളിലേതുള്‍പ്പെടെ എല്ലാ ക്വാട്ടകളിലും പ്രവേശനം നീറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലായിരിക്കും. നിലവിലെ ഷെഡ്യൂള്‍ പ്രകാരം എംബിബിഎസ്/ ബിഡിഎസ് കോഴ്‌സുകളിലേക്ക് രണ്ട് അലോട്ട്‌മെന്റുകള്‍ മാത്രമെ നടത്താന്‍ സാധിക്കൂ. ഒന്നാംഘട്ട അലോട്ട്‌മെന്റ് ജൂലൈ 15നു മുമ്പും രണ്ടാംഘട്ട അലോട്ട്‌മെന്റ് ആഗസ്ത് 22ന് മുമ്പായും നടത്തിയിരിക്കണം. രണ്ട് അലോട്ട്‌മെന്റുകള്‍ക്കു ശേഷം നിലനില്‍ക്കുന്ന ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനും പ്രവേശനം പൂര്‍ത്തിയാക്കുന്നതിനുമുള്ള അവസാന തിയതി ആഗസ്ത് 31 ആണ്.
Next Story

RELATED STORIES

Share it