malappuram local

മെഡിക്കല്‍ പിജി ഫീസ് വര്‍ധന പിന്‍വലിക്കണം : എഐഎസ്എഫ്



മലപ്പുറം: ക്രിസ്ത്യന്‍ മാനേജ്‌മെന്റിന് കീഴിലുള്ള മെഡിക്കല്‍ കോളജുകളില്‍ ക്ലിനിക്കല്‍, നോണ്‍ ക്ലിനിക്കല്‍ പിജി കോഴ്‌സുകളിലെ ഫീസ് വര്‍ധന ഉടന്‍ പിന്‍വലിക്കണമെന്ന് എഐഎസ്എഫ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് രൂപയുടെ ഫീസ് വര്‍ധിപ്പിച്ചതുമൂലം സാധാരണക്കാരായ വിദ്യാര്‍ഥികളുടെ പഠനാവസരം നിഷേധിക്കപ്പെടും. മാനേജ്‌മെന്റും സര്‍ക്കാറും തമ്മിലുണ്ടാക്കിയ ധാരണ ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയത്തില്‍ നിന്നുള്ള വ്യതിചലനമാണ്. സ്വാശ്രയ മുതലാളിമാര്‍ക്ക് മുമ്പില്‍ ഇടതു സര്‍ക്കാര്‍ മുട്ടുമടക്കരുതെന്നും മാനേജ്‌മെന്റുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ തുടരുമെന്നും സമ്മേളനം പ്രമേയത്തിലൂടെ മുന്നറിയിപ്പ് നല്‍കി. കെമിസ്റ്റ് ഭവനില്‍ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബാസിത്ത് കെ പി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി ജംഷീര്‍,സംസ്ഥാന പ്രസിഡന്റ് വി വിനില്‍, ഷഫീര്‍ കിഴിശ്ശേരി, കെ ആര്‍ ചന്ദ്രകാന്ത് സംസാരിച്ചു. പുതിയ ഭാരവാഹികളായി മുര്‍ഷീദുല്‍ ഹഖ് (സെക്രട്ടറി), നിര്‍മ്മല്‍ മൂര്‍ത്തി വി പി, നസീഫ് ടി പി , മോഹിത മോഹന്‍ (ജോ. സെക്രട്ടറിമാര്‍), അഫ്‌സല്‍ പന്തല്ലൂര്‍ (പ്രസിഡന്റ്), റാഷിദ് കരുവാരക്കുണ്ട്, സ്‌നേഹ. പി, ഷാജഹാന്‍, നിധിന്‍ കെ (വൈസ് പ്രസിഡന്റുമാര്‍) എന്നിവരെ തിരഞ്ഞടുത്തു.
Next Story

RELATED STORIES

Share it