Flash News

മെഡിക്കല്‍ പിജി ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് എസ്എഫ്‌ഐ



തിരുവനന്തപുരം: മെഡിക്കല്‍ പിജി സീറ്റുകളില്‍ നടപ്പാക്കിയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് എസ്എഫ്‌ഐ. മെഡിക്കല്‍ പിജി കോഴ്‌സുകളില്‍ ഫീസ് ഏകീകരണത്തിന്റെ ഭാഗമായി നടത്തിയിരിക്കുന്ന വര്‍ധനവ് മെറിറ്റ് ക്വാട്ടയെ മുഖവിലയ്‌ക്കെടുക്കുന്നതല്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. സാധാരണക്കാരുടെ മെറിറ്റ് സീറ്റിലെ മെഡിക്കല്‍ പിജി വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുന്നതാണു പുതിയ ഫീസ് വര്‍ധനവ്. ഫീ റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനം പുനപ്പരിശോധിച്ചു മെറിറ്റ് സീറ്റിലെ ഫീസ് വര്‍ധനവു പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും വിജിന്‍ ആവശ്യപ്പെട്ടു. ഫീസ് വര്‍ധനവിനെതിരേ സമരത്തിനിറങ്ങുമെന്ന് എഐഎസ്എഫ് നിലപാട് വ്യക്തമാക്കിയതോടെയാണ് എസ്എഫ്‌ഐയും ഫീസ് വര്‍ധനപിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്.
Next Story

RELATED STORIES

Share it