wayanad local

മെഡിക്കല്‍ കോളജ്: 25 കോടി രൂപ മാത്രം വകയിരുത്തിയില്‍ നിരാശ

കല്‍പ്പറ്റ: ബജറ്റില്‍ വയനാട് മെഡിക്കല്‍ കോളജിന് 25 കോടി രൂപ മാത്രം വകയിരുത്തിയില്‍ ജനങ്ങള്‍ക്ക് നിരാശ. ജില്ലയുടെ ചിരകാലാഭിലാഷമായ മെഡിക്കല്‍ കോളജിന്റെ പ്രവൃത്തിക്ക് 100 കോടി രൂപയെങ്കിലും നീക്കിവയ്ക്കുമെന്നായിരുന്നു വയനാട്ടുകാരുടെ പ്രതീക്ഷ.
ബജറ്റ് വിഹിതവും നബാര്‍ഡ് വായ്പയായി അനുവദിക്കുന്ന 38 കോടി രൂപയും വിനിയോഗിച്ചാല്‍ത്തന്നെ മെഡിക്കല്‍ കോളജും ആശുപത്രിയും സമീപഭാവിയില്‍ യാഥാര്‍ഥ്യമാവില്ലെന്നാണ് പൊതുവെ വിലയിരുത്തല്‍.
മെഡിക്കല്‍ കോളജിനായി സര്‍ക്കാര്‍ കോട്ടത്തറ വില്ലേജില്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റില്‍നിന്നു ദാനമായി സ്വീകരിച്ച 50 ഏക്കര്‍ കഴിഞ്ഞ ദിവസമാണ് റവന്യൂവകുപ്പ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു കൈമാറിയത്. മെഡിക്കല്‍ കോളജിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കാക്കുന്നതിന് 325 കോടി രൂപയാണ് ആവശ്യം. റെയില്‍വേയുടെ കാര്യത്തിലും ജില്ലയ്ക്ക് നിരാശയാണ് ഫലം. നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍പ്പാതയ്ക്ക് പരിഗണന നല്‍കുമെന്നതാണ് ബജറ്റില്‍ ഇതു സംബന്ധിച്ച ഏക പരാമര്‍ശം.
Next Story

RELATED STORIES

Share it