thrissur local

മെഡിക്കല്‍ കോളജ് റോഡിലെ കുണ്ടും കുഴിയും യാത്രക്കാരെ ദുരിതലാക്കുന്നു



മുളങ്കുന്നത്തുകാവ്: മെഡിക്ക ല്‍ കോളജ് റോഡിലെ കുണ്ടും കുഴിയും രോഗികളെ വീണ്ടും രോഗികളാക്കുന്നു. തകര്‍ന്ന റോഡിലൂടെയുള്ള യാത്ര ദുരിതപൂര്‍ണ്ണമാണ്. കോളജ് അധികൃതരുടെയും പൊതുമരാമത്ത് വങ്കുപ്പിന്റെയും കനത്ത അവഗണനയാണ് ഇതിന് കാരണം. കോളജ് കാമ്പസിലെ റോഡുകളുടെ ടാറിംങ് അടക്കം ആധുനിക സജ്ജികരണങ്ങള്‍ ഒരുക്കുവാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ 9 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചുവെങ്കിലും പ്രവര്‍ത്തികള്‍ ആരംഭിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കാട്ടിയ ഗുരതരമായ അനാസ്ഥയാണ് മെഡിക്കല്‍ കോളജിലെ തകര്‍ന്ന റോഡുകള്‍. ദിനംപ്രതി നൂറിലേറെ ആംബുലന്‍സുകളും അടക്കം ചെറിയതും വലിയതുമായ അഞ്ഞൂറില്‍പരം വാഹനങ്ങളാണ് മെഡിക്കല്‍ കോളജ് കാമ്പസില്‍ എത്തുന്നത്. രോഗികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ റോഡിലെ കുഴികളില്‍ വീണ് രോഗികളുടെ നില വഷളാകുന്നതും നട്ടെല്ല് ഒടിക്കുന്നതും പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ ചികില്‍സ കഴിഞ്ഞിരുന്ന് രോഗിയെ നാട്ടിലേക്ക് ജീപ്പില്‍ കൊണ്ടുപോകുമ്പോള്‍ ആശുപത്രിയ്ക്ക് സമിപത്തുള്ള ഗട്ടറില്‍ ജീപ്പ് വിഴുകയും യാത്രചെയ്തിരുന്ന രോഗിയുടെ ഭാര്യയ്ക്ക് താഴെവീണ് പരിക്കേറ്റിരുന്നു. രോഗി വീഴാതാരിക്കാന്‍ ശ്രമിച്ചപ്പോളാണ് ഇവര്‍ വീണത്. ഇവരെ പിന്നിട് പ്രാഥമിക ചികില്‍സയക്ക് ശേഷം പറഞ്ഞുവിട്ടു. പൊതുമരമാത്ത് വങ്കുപ്പിനാണ് റോഡുകളുടെ ഉത്തരവാദിത്വം. മഴ ശക്തമായിട്ടും കുഴികളും ഗര്‍ത്തങ്ങളും രൂപപെട്ടിട്ടും അവ നികാത്തന്‍ ആവശ്യമായ നടപടികളെങ്കിലും എടുക്കണമെന്നാണ് നാട്ടുകാരുടെ പ്രാര്‍ഥന.
Next Story

RELATED STORIES

Share it