kozhikode local

മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ അനാഥ മൃതദേഹങ്ങള്‍ അഴുകുന്നു

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ 10 അനാഥ മൃതദേഹങ്ങള്‍ അഴുകുന്നു. മൂന്നു മാസം പഴക്കമുള്ളവയാണ് ഇതില്‍ അധികവും. പോലിസിന്റെയും മെഡിക്കല്‍ കോളജ് ഓഫിസിന്റെയും കോര്‍പറേഷന്റെയും അനാസ്ഥയാണ് മൃതദേഹങ്ങള്‍ അഴുകാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മൃതദേഹം സൂക്ഷിക്കുവാന്‍ ഫ്രീസറുകള്‍ ഉണ്ടെങ്കിലും ഇവ കേടാവുന്നതു കാരണം പുറത്താണ് സൂക്ഷിക്കുന്നതെന്ന് ആരോപണമുണ്ട്.
മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അത്രയും പഴക്കമുള്ളതാണ് ആശുപത്രി മോര്‍ച്ചറി. സമീപത്തെ നാലു ജില്ലകളിലുള്ളവര്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയെയാണ് ആശ്രയിക്കുന്നത്.
മെഡിക്കല്‍ കോളജ് ഓഫിസിന്റെ അനാസ്ഥയും പോലിസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള കാലതാമസവും മൃതദേഹങ്ങള്‍ സംസ്‌കരിക്കുവാന്‍ വൈകുന്നു. മെഡിക്കല്‍ കോളജ് ഓഫിസില്‍ നിന്നു അനാഥ മൃതദേഹങ്ങളുടെ ഫയലുകള്‍ നീങ്ങാന്‍ വൈകുന്നത് പോലിസിനെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നുണ്ട്. നഗരസഭാ അധികൃതരെ പലതവണ അറിയിച്ചിരുന്നുവെങ്കിലും താല്‍പര്യം കാണിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. മോര്‍ച്ചറിയില്‍ നിന്നുള്ള ദുര്‍ഗന്ധം ആശുപത്രിയിലെ രോഗികള്‍ക്കും ജീവനക്കാര്‍ക്കും ദുരിതമായിട്ടുണ്ട്.
Next Story

RELATED STORIES

Share it