kozhikode local

മെഡിക്കല്‍ കോളജ് : മൃതദേഹ സംസ്‌കരണത്തിന് ശാസ്ത്രീയ സംവിധാനം



കോഴിക്കോട്: ഗവ. മെഡിക്ക ല്‍ കോളജിലെ അനാട്ടമി ലാബില്‍ നിന്നുള്ള മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ശാസ്ത്രീയമായ സംവിധാനം ഒരുക്കുന്നതിനും പ്രാകൃതമായ രീതിയില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നത് മേലില്‍ ആവര്‍ത്തിക്കാതിരിക്കാനും ജില്ലാ കലക്ടര്‍ യു വി ജോസ് അധികൃതര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. ജനവാസ മേഖലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച കലക്ടര്‍ നാട്ടുകാരുമായും മെഡിക്കല്‍ കോളജ് അധികൃതരുമായും ചര്‍ച്ച നടത്തി. സംഭവം അന്വേഷിച്ച് നടപടി എടുക്കുമെന്ന്  നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി. സംഭവത്തിന് ഉത്തരവാദിയായ കരാറുകാരനെതിരെ കര്‍ശന നടപടിയുണ്ടാവും. മൃതദേഹം സംസ്‌കരിക്കുന്ന പറമ്പിലെ പൊളിഞ്ഞുവീണ മതില്‍ കെട്ടി സംരക്ഷിക്കും. ഇതിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ നിലവിലെ രീതി തുടരാനാവില്ലെന്നും ശാസ്ത്രീയമായ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് നടപടിയുണ്ടാവുമെന്നും കലക്ടര്‍ ഉറപ്പുനല്‍കി. മെഡിക്കല്‍ കോളജിലെ ഖരദ്രവ മാലിന്യ പ്രശ്‌നത്തിന് ഏറ്റവും വലിയ പരിഗണന നല്‍കുമെന്നും കലക്ടര്‍ നാട്ടുകാരെയും ജനപ്രതിനിധികളെയും അറിയിച്ചു.
Next Story

RELATED STORIES

Share it