kozhikode local

മെഡിക്കല്‍ കോളജ് മാലിന്യം നഗരത്തിലേക്ക് ഒഴുക്കുന്നു

മുക്കം: നഗരസഭയിലെ മാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മെഡിക്കല്‍ കോളജിലെ മാലിന്യം അങ്ങാടിയിലേക്ക് ഒഴുക്കിവിടുന്നത് നാട്ടുകാര്‍ക്കും വ്യാപാരികള്‍ക്കും ദുരിതമാകുന്നു. ശക്തമായ മഴ പെയ്യുമ്പോ ള്‍ അങ്ങാടിക്ക് സമീപത്തെടാങ്ക് നിറഞ്ഞ് മാലിന്യം അങ്ങാടിയിലേക്ക് ഒഴുകിയെത്തുകയാണ്. ഈ മാലിന്യം മണാശേരി അങ്ങാടിയിലെ ഡ്രൈനേജ് വഴി തോട്ടിലേക്കാണ് ഒഴുകിയെത്തുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
മാലിന്യത്തില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധം കാരണം ഇവിടെ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. നേരത്തെ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന കാന്റീനില്‍ നിന്നാണ് മാലിന്യം ഒഴുക്കുന്നതെന്ന് പറഞ്ഞ് കാന്റീന്‍ പൂട്ടിച്ചിരുന്നു. എന്നാല്‍ വീണ്ടും മാലിന്യം ഒഴുകാന്‍ തുടങ്ങിയതോടെയാണ് ആശുപത്രിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്. നാടെങ്ങും പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രതയും ശുചീകരണവും കൈക്കൊള്ളുന്ന സാഹചര്യത്തിലാണ് ആശുപത്രി മാലിന്യം അങ്ങാടിയിലേക്ക് ഒഴുകിയെത്തുന്നത്.
കോഴിമാലിന്യം കടലില്‍ ഒഴുക്കാന്‍ ശ്രമം; നാട്ടുകാര്‍ ലോറി പിടികൂടി
കോഴിക്കോട്: കോഴിമാലിന്യം കടലില്‍ തള്ളാനെത്തിയ ലോ റി നാട്ടുകാര്‍ പിടികൂടി ടൗണ്‍ പോലിസിലേല്‍പ്പിച്ചു. ഇന്നലെ രാവിലെ സൗത്ത് ബീച്ചിലെ ലോറി ഏജന്റ്‌സ് ഓഫിസിന് സമീപത്തെ ബീച്ചിലാണ് കോഴിമാലിന്യം ലോറിയില്‍ കൊണ്ട് വ ന്നുതള്ളിയത്. ഇത് ശ്രദ്ധയി ല്‍ പ്പെട്ട നാട്ടുകാര്‍ ഇടപെട്ടതോടെ വാഹനത്തിലുണ്ടായി രുന്നവര്‍ ലോറി ഉപേക്ഷിച്ച് ഓടി ര ക്ഷപ്പെട്ടു. കൊണ്ടോട്ടിയില്‍ നിന്നാണ് ഇതു കൊണ്ടുവന്നതെന്ന് സംശയിക്കുന്നു. സൗ ത്ത് ബീച്ചില്‍ വാഹനത്തില്‍ മാലി ന്യം കൊണ്ടുവന്ന് തള്ളു ന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. കടലില്‍ മാലിന്യം തള്ളുന്നതിനെതിരേ ജാഗ്രതയുമായി നാട്ടുകാര്‍ രംഗത്തുണ്ടെങ്കിലും പലപ്പോഴും രാത്രി യുടെ മറവിലാണ് മാലിന്യം തള്ളുന്നത്. കടലില്‍ മാലിന്യം തള്ളുന്ന വ ര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരി ക്കുമെന്ന് കോര്‍പറേ ഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ. ആര്‍ എസ് ഗോപകുമാര്‍ അറി യിച്ചു.
Next Story

RELATED STORIES

Share it