wayanad local

മെഡിക്കല്‍ കോളജ് ഭൂമിയിലെ കാപ്പി മോഷണം; രണ്ടുപേര്‍ പിടിയില്‍

കല്‍പ്പറ്റ: വിവാദമായ മെഡിക്കല്‍ കോളജ് കാപ്പി മോഷണക്കേസിലെ പ്രതികളെ കമ്പളക്കാട് പോലിസ് അറസ്റ്റ് ചെയ്തു. പുളിയാര്‍മല സ്വദേശികളായ ജോണ്‍സണ്‍ (39), വിജയന്‍ (50) എന്നിവരാണ് അറസ്റ്റിലായത്. വയനാട് മെഡിക്കല്‍ കോളജിനായി സ്ഥലം ഏറ്റെടുത്ത മടക്കിമലയിലെ തോട്ടത്തിലെ കാപ്പിയാണ് ആഴ്ചകള്‍ക്കു മുമ്പ് മോഷണം പോയത്. ഇതേറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. തുടര്‍ന്ന് പ്രതികള്‍ക്ക് വേണ്ടി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഇന്നലെ രാവിലെ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. കല്‍പ്പറ്റയിലെ ഒരു സ്വകാര്യ മലഞ്ചരക്കു വ്യാപാരകേന്ദ്രത്തില്‍ രണ്ടുപേര്‍ ഇടയ്ക്കിടെ ഉണക്ക കാപ്പി വില്‍ക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലിസ് കല്‍പ്പറ്റ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. 80 കിലോ ഉണക്ക കാപ്പിയും പ്രതികളില്‍ നിന്നു കണ്ടെടുത്തു.
Next Story

RELATED STORIES

Share it