Idukki local

മെഡിക്കല്‍ കോളജ് നിര്‍മാണ പുരോഗതി അവലോകനം ചെയ്തു

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജില്‍ 2018-19 അധ്യയനവര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ കഴിയുംവിധം മെഡിക്കല്‍ കോളജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും.അക്കാദമിക് ബ്ലോക്ക്, ആശുപത്രി ബ്ലോക്ക് എന്നിവിടങ്ങളില്‍ ശേഷിക്കുന്ന വിവിധ ജോലികള്‍ തീര്‍ക്കാനും അപര്യാപ്തതകള്‍ വേഗത്തില്‍ പരിഹരിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കാനും യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആശുപത്രി ബ്ലോക്കിലെ റാമ്പും ലിഫ്റ്റും ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കിറ്റ്‌കോക്ക് നിര്‍ദ്ദേശം നല്‍കി. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ഹോസ്റ്റലില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കാനും യോഗം പൊതുമരാമത്ത് വകുപ്പിനോടും പട്ടികവര്‍ഗ്ഗ വകുപ്പിനോടും നിര്‍ദ്ദേശിച്ചു. 2018-19 അധ്യയനവര്‍ഷം പുതിയ അഡ്മിഷനുള്ള അപേക്ഷയുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ട കാര്യങ്ങള്‍ക്ക് മറുപടി  നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ജോയ്‌സ് ജോര്‍ജ്ജ് എംപി, റോഷി അഗസ്റ്റിന്‍ എംഎല്‍എ, എഡിഎം പി ജി രാധാകൃഷ്ണന്‍, മെഡിക്കല്‍ കോളേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. എം കെ അജയകുമാര്‍, കെ കെ മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it