kasaragod local

മെഡിക്കല്‍ കോളജ് നിര്‍മാണം ഊര്‍ജിതം; പത്തു മാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന്

ബദിയടുക്ക: കാസര്‍കോടിന്റെ സ്വപ്‌ന പദ്ധതിയും ആരോഗ്യ രംഗത്ത് ജില്ലയുടെ പ്രതീക്ഷയുമായ കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവൃത്തി ഉക്കിനടുക്കയില്‍ പുരോഗമിക്കുന്നു. യുഡിഎഫ് സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ അനുവദിച്ച മെഡിക്കല്‍ കോളജിന് 2013 നവംബര്‍ 30നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശിലാസ്ഥാപനം നടത്തിയത്.
ഒരു കോടി രൂപ ചിലവഴിച്ച് റോഡ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ചുവെങ്കിലും ഏറെക്കാലമായി മുടങ്ങികിടന്ന പ്രവര്‍ത്തിയുടെ സാങ്കേതിക തടസ്സങ്ങള്‍ നീക്കി പ്രവൃത്തി കഴിഞ്ഞ ഡിസംബര്‍ 22ന് ആരംഭിച്ചിരുന്നു. 88 കോടി രൂപയുടെ പദ്ധതിയാണ് ഹൈദരബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിര്‍കോ സ്ഥാപനം ഏറ്റെടുത്ത് നടത്തുന്നത്.
പ്രഭാകരന്‍ കമ്മിഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള കാസര്‍കോട് പാക്കേജില്‍ നിന്നുള്ള ഒരു കോടി രൂപയും നബാര്‍ഡ് സഹായവും യോജിപ്പിച്ച് 282 കോടി രൂപയാണ് മെഡിക്കല്‍ കോളജിന് അനുവദിച്ചത്.
300 കിടക്കയുള്ള ആശുപത്രി, വെള്ളം, വൈദ്യുതി, ലൈബ്രറി, ഹോസ്റ്റല്‍, തുടങ്ങിയ അനുബന്ധ സംവിധാനവും ഇതോടൊപ്പം നടപ്പിലാവും. അക്കാദമി ബ്ലോക്കിന്റെ നിര്‍മാണം പത്തു മാസത്തിനകം പൂര്‍ത്തീകരിക്കുന്ന വിധത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്.
Next Story

RELATED STORIES

Share it