kozhikode local

മെഡിക്കല്‍ കോളജ്: തൊഴിലാളിസമരത്തിലേക്ക് കുടുംബങ്ങളും

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രി ശുചീകരണ വിഭാഗം പഴയകാല തൊഴിലാളികളുടെ സംഘടന അഴിമതി വിരുദ്ധ സമിതി കലക്ടറേറ്റിനു മുന്നില്‍ നടത്തിവരുന്ന അനിശ്ചിത കാല സത്യഗ്രഹ സമരം 30 ദിവസമായിട്ടും പരിഹാരം കാണാത്ത ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥയ്‌ക്കെതിരേ സമരം ചെയ്യുന്നവരുടെ കുടുംബങ്ങളും സമരത്തിനിറങ്ങുന്നു.
നാളെയാണ് കുടുംബ സമരം നടക്കുക. ആവശ്യങ്ങള്‍ക്ക് പരിഹാരമായില്ലെങ്കില്‍ കുടുംബങ്ങളും സ്ഥിരംസമരത്തിന്റെ ഭാഗമാകും. ആശുപത്രികളിലെ മുന്നൂറോളം വരുന്ന ഒഴിവുകളില്‍ മൂന്നിലൊന്ന് നിയമനം പഴയകാല തൊഴിലാളികള്‍ക്ക് 60 വയസ്സ് വരെ നല്‍കണമെന്ന് ആവശ്യപ്പെട്ട് 29 ദിവസമായി നടക്കുന്ന സമരത്തിന് ഇന്നലെ എഡിഎമ്മിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നെങ്കിലും തീരുമാനമായിട്ടില്ല.
സമരസമിതിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതായി രേഖാമൂലം എഴുതി നല്‍കാതെ സമരം പിന്‍വലിക്കില്ലെന്ന് സമിതി ചെയര്‍മാന്‍ സതീഷ് പാറന്നൂര്‍ പറഞ്ഞു. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്തുണ നേടിയ സമരത്തിന് വിവിധ മത സമുദായിക സംഘടനകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിലെത്തുമെന്ന് അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it