Kottayam Local

മെഡിക്കല്‍ കോളജ് ട്രോമാ വാര്‍ഡിലെ നൂതന സജ്ജീകരണങ്ങള്‍ ശ്രദ്ധേയമാവുന്നു

ആര്‍പ്പുക്കര:  വേനല്‍ ശക്തമായതോടെ രോഗികള്‍ക്ക് ചൂടേല്‍ക്കാതിരിക്കാന്‍ ജീവനക്കാര്‍ വാര്‍ഡില്‍ ക്രമീകരിച്ച സജ്ജീകരണങ്ങള്‍ ശ്രദ്ധേയമാകുന്നു.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 10ാം വാര്‍ഡായ ട്രോമാ വാര്‍ഡിലാണ് ചൂടിനെ അതിജീവിക്കാന്‍ ജീവനക്കാര്‍ സംവിധാനമൊരുക്കിരിക്കുന്നത്്.ന്യൂറോസര്‍ജറി, യൂറോളജി, അസ്ഥിരോഗ വിഭാഗം എന്നിവിടങ്ങളിലെ ശസ്ത്രക്രിയുമായി ബന്ധപ്പെട്ട സ്ത്രീ രോഗികളാണ് ഇവിടെ ചികില്‍സയിലുള്ളത്.വാര്‍ഡിന്റെ  പ്രവേശന കവാടം പൂച്ചെടികള്‍ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്.
വാര്‍ഡിന്റെ ഉള്ളില്‍  കുട്ടികളായ രോഗികള്‍ക്കടക്കം സമയം ചെലവഴിക്കുവാനും രോഗസംബന്ധമായ അസ്വസ്ഥതകള്‍ മാറ്റുന്നതിനുമായി വിവിധ തരം ആഴ്ചപ്പതിപ്പുകളും കുട്ടികള്‍ക്കുള്ള കഥ പുസ്തകങ്ങളും അടങ്ങിയ വായനമുറി ഏര്‍പ്പെടുത്തിട്ടുണ്ട്. കൂടാതെ എഫ്എം റേഡിയോയും വാര്‍ഡില്‍ സ്ഥാപിച്ചിട്ടുണ്ട്. രോഗികള്‍ക്ക് മാനസിക സംതൃപ്തി നല്‍കുന്ന ഇത്തരം സജ്ജീകരണങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത് ഹെഡ് നഴ്‌സ് ജലജാമണിയാണ്. ന്യൂറോ സര്‍ജറി മേധാവി ഡോ. പി കെ ബാലകൃഷ്ണന്‍, അസ്ഥിരോഗ വിഭാഗം മേധാവി ഡോ. എം എ തോമസ്, യൂറോളജി മേധാവി ഡോ. സുരേഷ് ഭട്ട് എന്നിവരുടേയും, ആശുപത്രി അധികൃതരുടേയും പൂര്‍ണ പിന്തുണയുമുണ്ട്.
ചൂട് ഏല്‍ക്കാതിരിക്കാന്‍ ജനാലകളില്‍ ഇടാനുള്ള പ്രത്യേക തുണികളും, ചെടികളും നല്‍കിയതു നവജീവന്‍ ട്രസ്റ്റി പി യു തോമസാണ്.
Next Story

RELATED STORIES

Share it