thrissur local

മെഡിക്കല്‍ കോളജ് ആശുപത്രി : ഒപി കൗണ്ടറില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് പി കെ ബിജു എംപി



മുളങ്കുന്നത്തുകാവ്: വളരെ തിരക്കുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒപി കൗണ്ടറില്‍ കുടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും നിലവിലുള്ള അഞ്ച് കൗണ്ടറില്‍ നിന്നും 10 ആയി വര്‍ധിപ്പിക്കുമെന്നും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒപിയില്‍ ഉറപ്പുവരുത്തുമെന്നും പി കെ ബിജു എം പി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വികസനങ്ങളുമായി ബന്ധപ്പെട്ട് രോഗികളുടെ പ്രശ്‌നങ്ങള്‍ അന്വേഷിക്കുവാനും സഥ്തികള്‍ അടിയന്തരമായി പരിഹരിക്കുവാനും വേണ്ടി ജനപ്രതിനിധികളുമായി ആശുപത്രി സന്ദേര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡയാലിസിസ് വിഭാഗത്തി ല്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഒരോ സമയം പത്ത് പേര്‍ക്കാണ് ഡയാലിസിസ് ചെയ്യുന്നത്. ഒരാള്‍ക്ക് നാല് മണിക്കൂര്‍ സമയം വേണ്ടി വരും. ജിവനക്കാരുടെ കുറവ് പരിഹരിക്കുനായി ഉടന്‍ താല്‍ക്കാലിക ജിവനക്കാരെ നിയമിക്കും. വകുപ്പ് മേധാവിയ്ക്ക് ഡയാലിസ്സ് കിറ്റുകള്‍ക്കായി ഒരു ലക്ഷം രൂപവരെ ചിലവഴിക്കാനായി അനുമതി നല്‍്കി. ആര്‍ എസ് ബി വൈ പദ്ധതി പ്രകരം ഡയാലിസ് രോഗികള്‍ക്ക് മുമ്പ് 800 രൂപയായിരുന്നു ഇന്‍ഷൂറന്‍സ് കമ്പനി നല്‍കിയിരുന്നത്. ഇപ്പോള്‍ അത് 600 ആയി പുതിയ ഇന്‍ഷൂറന്‍സ് കമ്പനി കുറച്ചിരിക്കുകയാണ്. മറ്റു ഗുരുതരരോഗങ്ങളുമായി എത്തുന്ന ഡയാലിസ്സ് രോഗികള്‍ക്ക് പ്രത്യേക ഡയാലിസിസ് കിറ്റുകള്‍ ലഭ്യമാക്കും. കാത്ത് ലാബിന്റെ ഉദ്ഘാടനം ഉടന്‍ നടത്തും. മാസത്തില്‍ ആശുപത്രിയിലെ വിവിധ ചികില്‍സാസംവിധാനങ്ങളെകുറിച്ച് മെഡിക്കല്‍ ബൂള്ളറ്റിന്‍ ഇറക്കും. പരാതിപെട്ടി സ്ഥാപിക്കും. പുതിയ എക്‌സറേ യൂണിറ്റിനു വേണ്ടി എം പി ഫണ്ടില്‍ നിന്നും 32 ലക്ഷം രൂപയും ഒരു ആംബുലന്‍സും അനുവദിക്കും. കീമോ ഡെ കെയറിന് വേണ്ടി ഇതിനകം രണ്ടര കോടി രൂപ ചിലവഴിച്ചു. കേരളത്തില്‍ വളരെ ശ്രദ്ധേയമായ രീതിയില്‍ ആധുനിക സജ്ജികരണമുള്ളതും എ സിയും കംപ്യൂട്ടര്‍വല്‍ക്കരിച്ച് മോഡന്‍ ആക്കിയ പുതിയ ആംബുലന്‍സും ഇവിടേക്ക് നല്‍കുമെന്ന് എം പി പറഞ്ഞു. വടക്കോഞ്ചരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ലാല്‍, അവണുര്‍ പഞ്ചായത്ത് പ്രസിഡന്റ് വിജയ ബാബുരാജ്, മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബെന്നി, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. അജിത്ത് കുമാര്‍, ഡോ പി വി സന്തോഷ്, ഡോ. ബിജുകൃഷ്ണന്‍, ഡോ. വിനു തോമസ്, പഞ്ചായത്ത് അംഗം എ എന്‍ രവികുമാര്‍, എ എന്‍ കൃഷ്ണകുമാര്‍, വി ആര്‍ സന്തോഷ്, എം ആര്‍ ഷാജന്‍ തുടങ്ങിയവര്‍ എം പി യുടെ ഒപ്പം ഉണ്ടായിരുന്നു. എം പിയുടെ മുന്നില്‍ പരാതികളുമായി നിരവധി രോഗികളും അവരുടെ കുടുംബാംഗങ്ങളും എത്തിയിരുന്നു.
Next Story

RELATED STORIES

Share it