Idukki local

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരു മാസത്തിനിടെ വീണത് എട്ടുപേര്‍ ; നഴ്‌സിന്റെ കൈയൊടിഞ്ഞു



തൊടുപുഴ: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രണ്ടും മൂന്നും നിലയിലേക്ക് രോഗികളെ കൊണ്ടുപോകുന്ന റാമ്പില്‍ ടൈല്‍സ് പതിച്ചത് അപകടത്തിനിടയാക്കുന്നു. ഒരു മാസത്തിനുള്ളില്‍ എട്ടുപേരാണ് ഇവിടെ തെന്നി വീണത്. വീണ നഴ്‌സിന്റെ കൈയ്യൊടിഞ്ഞു. ഇന്നലെയും സ്ത്രീ വീണ് കൈകാലുകള്‍ക്ക് പരിക്കേറ്റു. അവശ നിലയിലായ രോഗികളെ വീല്‍ചെയറില്‍ മുകളിലത്തെ നിലയില്‍ എത്തിക്കുന്നതിനാണ് റാംബ് ഉപയോഗിക്കുന്നത്.സിമന്റ് ഉപയോഗിച്ച് ഗ്രിപ്പോടുകൂടിയാണ് ഇവിടം നിര്‍മ്മിച്ചിരുന്നത്.എന്നാല്‍ മെഡിക്കല്‍ കോളജിന്റെ നിര്‍മ്മാണത്തിന്റെ ഭാഗമായി ഈ റംബില്‍ മിനുസമുള്ള ടൈല്‍സ് പാകി.ഇത് പതിച്ചതോടെയാണ് തെന്നി വീഴുന്നത് തുടങ്ങിയത്.ഇത് പതിക്കുന്നത് അപകടത്തിന് ഇടയാക്കുമെന്നും ടൈല്‍ പതിക്കരുതെന്നും ആവശ്യപ്പെട്ട് ആശുപത്രി ജീവനക്കാര്‍ എതിര്‍ത്തിരുന്നു.എന്നാല്‍ ജീവനക്കാരുടെ എതിര്‍പ്പിനെ മറികടന്ന്  നിര്‍മ്മാണ ഏജന്‍സിയായ കിറ്റ്‌കോയുടെ എന്‍ജിനിയറുടെ നിര്‍ദേശപ്രകാരം ടൈല്‍സ് പതിക്കുകയായിരുന്നു.റാംബ് പാത നിലവില്‍ തെന്നിക്കിടക്കുന്നതിനാല്‍ വില്‍ ചെയറില്‍ രോഗികളെ കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ്.മിനുസമുള്ള പ്രതലമായതിനാല്‍ വില്‍ചെയറിന്റെ വേഗത കുറയ്ക്കാന്‍ കഴിയുന്നില്ല.ഇതും അപകടത്തിന് കാരണമാകുന്നു.ടൈല്‍സ് മറ്റി പ്രശ്‌നം പരിഹരിക്കണമെന്ന് രോഗികളും ജീവനക്കാരും ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it