kozhikode local

മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിന് മാത്രമായി മരണ രജിസ്റ്റര്‍

കോഴിക്കോട്: മെഡി. കോ ളജ് അത്യാഹിത വിഭാഗത്തിന് മാത്രമായി ഈ മാസം ഒന്നു മുതല്‍ മരണരജിസസ്റ്റര്‍ നിലവില്‍ വന്നു. അത്യാഹിത വിഭാഗത്തില്‍ മരണപ്പെടുന്നവരുടെ മൃതദേഹം ഉടനടി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയോ മോര്‍ച്ചറിയിലേക്ക് മാറ്റുകയോ ചെയ്യാന്‍ സാഹചര്യമൊരുക്കുന്നതാണ് പുതിയ സംവിധാനം. സാധാരണഗതിയില്‍ മെഡിക്കല്‍ സര്‍ജറി വിഭാഗങ്ങള്‍ക്ക് മാത്രമായാണ് മരണരജിസ്റ്റര്‍ ഉള്ളത്. അത്യാഹിത വിഭാഗത്തിലെ മരണങ്ങള്‍ മരണ രജിസ്റ്ററില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നോക്കുമ്പോള്‍ പലപ്പോഴും മരണ രജിസ്റ്റര്‍ വാര്‍ഡുകളില്‍ എവിടെയെങ്കിലുമായിരിക്കും.
വാര്‍ഡുകളിലെ മരണങ്ങ ള്‍ രജിസ്റ്ററില്‍ ചേര്‍ത്ത് മെഡി. ഓഫിസറുടെ ഒപ്പ് ലഭിക്കുന്നതിനായി കറങ്ങുകയായിരിക്കും. ഇതിനു പലപ്പോഴും മണിക്കൂറുകളെടുക്കും. ഇതിനിടെ അത്യാഹിത വിഭാഗത്തിലെ മരണങ്ങള്‍ രജിസ്റ്റ റില്‍ ചേര്‍ക്കാന്‍ കഴിയാതെ മണിക്കൂറുകളോളം അത്യാഹിത വിഭാഗത്തില്‍ കിടക്കാറുണ്ട്. ഇതു പലപ്പോഴും ബന്ധുക്കളെ ബുദ്ധിമുട്ടിക്കുന്ന സംഭവമാണ്. മാസങ്ങള്‍ക്ക് മുമ്പ് ആദിവാസിയുടെ മൃതദേഹം അത്യാഹിതവിഭാഗത്തില്‍ കിടന്നത് പ്രതിഷേധത്തിനിടയായിരുന്നു. ഈ സാഹചര്യത്തിലാണ് അത്യാഹിത വിഭാഗത്തിലേക്ക് മാത്രമായി രജിസ്റ്റര്‍ ഏര്‍പ്പെടുത്തിയത്.
Next Story

RELATED STORIES

Share it