malappuram local

മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് 29ന് ഉദ്ഘാടനം ചെയ്യും

മഞ്ചേരി: മഞ്ചേരിയില്‍ ആരംഭിച്ച മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം 29ന് വ്യവസായ ഐടി മന്ത്രി പികെ കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. ആറുനിലകളോടു കൂടിയ കെട്ടിടത്തിലെ ഗ്രൗണ്ട് ഫ്‌ളോറിലും ഒന്നാം നിലയിലുമായി സെന്‍ട്രല്‍ ലൈബ്രറി പ്രവര്‍ത്തിക്കും. രണ്ടാം നിലയില്‍ ഫാര്‍മക്കോളജിയും മുന്നാം നിലയില്‍ കമ്മ്യുണിറ്റി മെഡിസിന്‍ നാലാം നിലയില്‍ ഫോറന്‍സിക് മെഡിസിന്‍ വിഭാഗവുമാണ് പ്രവര്‍ത്തിക്കുക.
അഞ്ചാം നിലയിലാണ് മൈക്രോബയോളജിയുടെയും ഫാര്‍മക്കോളജിയുടെയും ലക്ചറിംങ് ഹാളുകളുള്ളത്. കൂടാതെ എല്ലാ വിഭാഗങ്ങളിലും മ്യുസിയം, റിസര്‍ച്ച് ലാബ്, ക്ലിനിക്കല്‍ ലാബ്, ഡമോണ്‍സ്‌ട്രേഷന്‍ ഹാള്‍ തുടങ്ങിയവക്കുള്ള പ്രത്യേകം റൂമുകളുമുണ്ട്. 25,824 സ്‌ക്വയര്‍ഫീറ്റിലുള്ള സെന്‍ട്രല്‍ ലൈബ്രറി കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനമാരംഭിച്ചിരുന്നു. 8000 ഓളം പുസ്തകങ്ങളും ലേണിംങ് റിസോഴ്‌സ് സെന്ററില്‍ 30 ഓളം കംപ്യുട്ടറുകളും സ്ഥാപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it