thrissur local

മെഡിക്കല്‍ കോളജ്‌ : യുവ ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു



മുളങ്കുന്നത്തക്കാവ്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവ ഡോകടറെ ആക്രമിച്ച കേസിലെ പ്രതിയെ മെഡിക്കല്‍ കോളജ് പോലിസ് അറസ്റ്റ് ചെയ്തു. രാമവര്‍മ്മപുരം എന്‍ജിനീയറിങ് കോളജിന് സമിപം താമസിക്കുന്ന പുലിയാത്ത് വീട്ടില്‍ ജിതിഷ്(21)ആണ് പിടിയിലായത്. വധശ്രമം അടക്കുമുള്ള കേസുകളില്‍ പ്രതിയായ ഇയാളെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലിസ് പിടികൂടിയത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു.  മെഡിസിന്‍ വിഭാഗത്തിലെ ഹൗസ് സര്‍ജ്ജനായ അരുണാചല്‍ സ്വാദേശി ഭരത് നിങ്കോ(25)യെ ആക്രമിച്ചതിനാണ് അറസ്റ്റ്. ഞായറാഴ്ച്ച ഉച്ചതിരിഞ്ഞായിരുന്നു കേസിനാസ്പദമായ സംഭവം. ഞായറാഴച്ച ഉച്ചയക്ക് വാഹനാപകടത്തില്‍ പരിക്കേറ്റ് അത്യാഹിത വിഭാഗത്തില്‍  രോഗിയുടെ കൂടെ വന്നതായിരുന്നു ജിതീഷ്. ഇതേ വാഹനാപകടത്തില്‍ പരിക്കേറ്റ സുഹൃത്തിനെ കാണനാണ് വാര്‍ഡില്‍ ഡ്യൂട്ടിയിലായിരുന്ന ഡോ. ഭരത് നിങ്കോ അത്യാഹിത വിഭാഗത്തില്‍ എത്തിയത്. അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയില്ലാതിരുന്നിട്ടും ഡോ ഭരത് നിങ്കോ ഇരു രോഗികളെയും പരിശോധിക്കുകയും ചെയ്തു. ടെസറ്റുകളുടെ ഫലം വരുന്നതോടെ തുടര്‍ ചികിത്സയുണ്ടാകുമെന്ന് ഡോകടര്‍ രോഗിയോടും കൂടെയെത്തിയ ജിതീഷിനോടും പറഞ്ഞിരുന്നു. എന്നാല്‍ ഇത് കേള്‍ക്കാതെ പ്രതി ഡോകടറെ ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഡോകടറുടെ പല്ല് ഇളകുകയും മുഖത്ത് നീരു വരുകയും ചെയ്തു. ആശുപത്രി അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എസ്‌ഐ സേതുമാധവന്‍, എഎസ്‌ഐ ബീജു, സിവില്‍ പോലിസ് ഓഫിസര്‍മാരായ ശ്രീനാഥ്, സജിര്‍ എന്നിവരുടെ നേത്യത്വത്തിലുള്ള പോലിസാണ് പ്രതിയെ പിടികൂടിയത്. ഡോക്ടര്‍മാര്‍ പ്രതിഷേധ യോഗം ചേര്‍ന്നു മുളങ്കുന്നത്തക്കാവ്: ഹൗസ് സര്‍ജനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളജിലെ ഡോകടര്‍മാരുടെ  സംഘടനയായ കെജിഎംഎഫ് എ യുടെയും ഹൗസ് സര്‍ജമാരുടെയും  നേത്യത്വത്തില്‍  ധര്‍ണ്ണയും പ്രതിഷേധയോഗവും നടത്തി.  ഹൗസ് സര്‍ജന്‍  അസോസിയേഷന്റെ ഡോ. ലിജോ ഏലിയസ്, കെജിഎംസിടി അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ. നിര്‍മ്മല്‍ ഭാസ്‌കര്‍,ഡോ. സന്തോഷ്, സ്റ്റുഡന്‍സ് അഡൈ്വസര്‍ ഡോ. റെനി ഐസക്ക്, ഡോ. ശരത്ബാബു, അനാസത്യഷ്യ വിഭാഗം മേധവി ഡോ. മുബാറക്, ഗൈനക്കോളജി വിഭാഗം മേധവി ഡോ. ജേക്കബ് എന്നിവര്‍ സംസാരിച്ചു. ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ലന്നും ഡോകടര്‍മാര്‍ക്കനേരെ  നേരെയുള്ള ഇത്തരം ആക്രമങ്ങളും അസഭ്യവര്‍ഷങ്ങളും ആവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണന്നും ഡോക്ടര്‍മാര്‍ ആരോപിച്ചു. ആറുമാസത്തിനുള്ളില്‍ നിരവധി തവണയാണ് ഇത്തരത്തില്‍ ആക്രമണങ്ങള്‍ നടക്കുന്നത്. ആവശ്യത്തിന് ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ഇല്ലാത്തതിനാല്‍ വിശ്രമം പോലുമില്ലാതെ ജോലി ചെയ്യേണ്ടിവരുന്ന ഡോക്ടര്‍മാരാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയാകുന്നതെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ആശുപത്രിയില്‍ സുരക്ഷാ ക്രമീകരണം ശക്തമാക്കുക, അത്യാഹിത വിഭാഗത്തില്‍ എത്തുന്ന കൂട്ടിരിപ്പുകാരുടെ തിരക്ക് നിയന്ത്രിക്കുക, സിസിടിവി കാമറകള്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നിയിച്ച് അസോസിയേഷന്‍ പ്രിന്‍സിപ്പലിന് നിവേദനം നല്‍കി.
Next Story

RELATED STORIES

Share it