മെഡിക്കല്‍ കോളജുകളുടെ മാനദണ്ഡം വീണ്ടും പരിശോധന നടത്തുന്നത് നിയമവിരുദ്ധമല്ല

ന്യൂഡല്‍ഹി: മെഡിക്കല്‍ കോളജുകളുടെ കുറഞ്ഞ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന് വീണ്ടും പരിശോധന നടത്തുന്നത് നിയമവിരുദ്ധമല്ലെന്ന് സുപ്രിംകോടതി. മെഡിക്കല്‍ കോളജുകളുടെ ലക്ഷ്യ പൂര്‍ത്തീകരണത്തിനായി പുതിയ പരിശോധന നടത്തുന്നത് 1956ലെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്റ്റിന് വിരുദ്ധമാവില്ലെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും വേദാന്ത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അക്കാദമിക് എക്‌സലന്‍സ് പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള കേസ് പരിഗണിച്ച കോടതി വ്യക്തമാക്കി.
ഇതുസംബന്ധിച്ച് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, മോഹന്‍ എം ശാന്തനഗൗഡര്‍ എന്നിവരടങ്ങിയ സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ച് മെഡിക്കല്‍ കൗണ്‍സിലിന് അപ്പീലിന് അനുമതി നല്‍കി. വേദാന്ത ഇന്‍സ്റ്റിറ്റിയൂട്ടിന് ഒരു മെഡിക്കല്‍ കോളജിന് ഉണ്ടായിരിക്കേണ്ട മാനദണ്ഡങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീണ്ടും പരിശോധന നടത്താന്‍ തീരുമാനിച്ചത്. ഇതിനെ ചോദ്യം ചെയ്ത് സ്ഥാപനം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സ്ഥാപനത്തിലെ ബ്ലഡ് ബാങ്ക് പ്രവര്‍ത്തിക്കുന്നില്ല. പരീക്ഷാ ഹാളിന്റെ പണി പൂര്‍ത്തിയായിട്ടില്ല. ലൈബ്രറിയോ ലൈബ്രേറിയനോ ഇല്ല. 175 നഴ്‌സിങ് സ്റ്റാഫ് വേണ്ടിടത്ത് 164 പേരെയുള്ളൂ. വനിതാ ലേബര്‍ റൂമില്ല തുടങ്ങിയവയാണ് കമ്മിറ്റി കണ്ടെത്തിയിരുന്നത്.





Next Story

RELATED STORIES

Share it