Kottayam Local

മെഡിക്കല്‍ കോളജില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ കുന്നുകൂടുന്നു

കോട്ടയം: മെഡിക്കല്‍ കോളജില്‍ മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യാതെ വിവിധയിടങ്ങളില്‍ കുന്നുകൂടികിടക്കുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിക്കുള്ളില്‍ പോസ്റ്റ് ഓപറേറ്റീവ് വാര്‍ഡിനു സമീപം ഇന്നലെ വന്‍ തീപ്പിടിത്തമുണ്ടായതിനു കാരണം ആശുപത്രിയില്‍ നിന്ന് പുറന്തള്ളുന്ന മലിന വസ്തുക്കള്‍ യഥാസമയം നീക്കം ചെയ്യാതെ വിവിധ ഇടങ്ങില്‍ കൂട്ടിയിട്ടതിനെ തുടര്‍ന്നാണ്.
ആശുപത്രിയിലെ മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്ത് സംസ്‌കരിക്കുന്നതിനു സര്‍ക്കാരിന്റെ സഹായം ഉണ്ടെങ്കിലും ശുചീകരണ ഉത്തരവാദിത്വമുള്ള ജീവനക്കാരുടെ അനാസ്ഥയാണ് ആശുപത്രിക്കുള്ളില്‍ തീപ്പിടിത്തത്തിനു വരെ കാരണമാക്കിയിരിക്കുന്നത്.
ആയിരക്കണക്കിനു രോഗികളും ഇവരുടെ കൂട്ടിരിപ്പുകാരുമാണ് ആശുപത്രിയുടെ വിവിധ വാര്‍ഡുകളിലുള്ളത്.
എന്നാല്‍ 13ാം വാര്‍ഡിനു സമീപത്തും മുന്നാം വാര്‍ഡില്‍ നിന്ന് കാന്റിനിലേക്കു പോവുന്നിടത്തും അടക്കം വിവിധ സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിച്ചിട്ടുണ്ട്. വിവിധ രോഗികളില്‍ ഉപയോഗിച്ച ഗ്ലൗസ്, സിറിഞ്ച്, ഐപി ട്യൂബ്, കുപ്പി തുടങ്ങിയ വിവിധ വസ്തുക്കളാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇതുവഴിയാണ് രോഗികള്‍ക്ക് വേണ്ടുന്ന ഭക്ഷണം അടക്കമുള്ള സാധനങ്ങള്‍ വാങ്ങിവരുന്നത്. ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കം മറ്റു ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും സഞ്ചരിക്കുന്നതും ഇതുവഴിയാണ്.
ആശുപത്രിക്കു പുറത്തും ഇത്തരത്തില്‍ മാലിന്യ നിക്ഷേപം നടക്കുന്നുണ്ട്. ആശുപത്രിയില്‍ നിന്ന് പുറന്തള്ളുന്ന ട്രോളിയും ബെഡ്ഡും അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്ന അവസ്ഥയാണ്.
വാര്‍ഡുകള്‍ വൃത്തിയാക്കുന്നതിലും അലംഭാവുമുണ്ട്. ഇന്നലെ തീപ്പിടിത്തമുണ്ടായതിനെ തുടര്‍ന്ന് ശുചീകരണ വിഭാഗത്തിന്റെ ചുമതലയുള്ള ജീവനക്കാരുടെ യോഗം വിളിച്ചുചേര്‍ത്ത് ആശുപത്രിയും പരിസരവും വൃത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
Next Story

RELATED STORIES

Share it