മെഡിക്കല്‍ കോളജില്‍ ബഹളംവച്ച രോഗി പിടിയില്‍
BY fousiya sidheek18 Jun 2017 6:14 AM GMT
fousiya sidheek18 Jun 2017 6:14 AM GMT
ആര്‍പ്പൂക്കര: ഒപി വിഭാഗത്തിലും അത്യാഹിത വിഭാഗത്തിലുമെത്തി ബഹളംവച്ച രോഗി പോലിസ് കസ്റ്റഡിയില്‍. ഒപി വിഭാഗത്തിലെ കതകിന്റെ ചില്ല് അടിച്ച് തകര്‍ക്കുകയും അത്യാഹിത വിഭാഗത്തില്‍ കയറി അസഭ്യം പറയുകയും ബഹളം വെയ്ക്കുകയും ചെയ്ത മധ്യവയസ്കനെ പോലിസ് പിടികൂടി. ഓണംതുരുത്ത് പള്ളിശേരിക്കെട്ടില് ബാബു ജോര്‍ജ് (50) നെയാണ് പോലിസ് പിടികൂടിയത്. ഇന്നെലെ ഉച്ചയോടെ മെഡിസിന് ഓ പി വിഭാഗത്തിലെത്തിയ ബാബു ഡോക്ടര്‍മാരുടെ ചേമ്പറില്‍ കയറി അസഭ്യം പറഞ്ഞതിനെ തുടര്‍ന്ന് സെക്യൂരിറ്റിക്കാര്‍ ചേര്‍ന്ന് ഇയാളെ പുറത്താക്കിയിരുന്നു. തുടര്‍ന്ന് വൈകീട്ട് അഞ്ചോടെ വീണ്ടും ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിയ ഇയാള്‍ അസ്ഥിരോഗം ജനറല്‍ സര്‍ജറി ഒപി വിഭാഗം പ്രവര്‍ത്തിക്കുന്ന മുറിയുടെ വാതിലിന്റെ ചില്ല് അടിച്ച് തകര്‍ത്തു. ഇതിനിടെ അത്യാഹിത വിഭാഗം മെഡിസിന് വിഭാഗത്തിലെത്തി ഡോക്ടര്‍മാരെയും അസഭ്യം പറഞ്ഞു. എയ്ഡ്പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ ഇയാളെ പിടികൂടുകയായിരുന്നു.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT