thiruvananthapuram local

മെഡിക്കല്‍ കോളജില്‍ തിരിച്ചറിയാതെ 13 മൃതദേഹങ്ങള്‍

തിരുവനന്തപുരം: കടല്‍ക്ഷോഭവും മഴയും കുറഞ്ഞതോടെ രക്ഷാപ്രവര്‍ത്തനങ്ങ ള്‍ ഊര്‍ജിതമായെങ്കിലും ജില്ലയില്‍നിന്നും കടലില്‍പോയ 85 പേരെയും ഇനിയും കണ്ടെത്താനായില്ല. രക്ഷാപ്രവര്‍ത്തനം ഇന്നലെയും ഊര്‍ജിതമായി തുടര്‍ന്നു.
തമിഴ്‌നാട് സ്വദേശികളായ ഒരാള്‍ ഉള്‍പ്പെടെ  നാല് പേരെയാണ് ഇന്നലെ കരക്കെത്തിച്ചത്.  കൊല്ലംകോട് സ്വദേശി അന്തോണി അടിമ, വിഴിഞ്ഞം സ്വദേശി ക്രിസ്തുദാസ്, അടിമലത്തുറ സ്വദേശികളായ മരിയദാസ്, സെല്‍വഗുരു എന്നിവരെയാണ്  രക്ഷപ്പെടുത്തിയത്.  മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കടല്‍ ക്ഷോഭത്തില്‍പ്പെട്ട 48 പേര്‍ ഇപ്പോള്‍ ചികില്‍സയിലാണ്.
ഇന്നലെ അഞ്ചുപേരാണ് ചികില്‍സ തേടിയെത്തിയത്.  ഇന്നലെ ഒമ്പതുപേരെ മരിച്ച നിലയില്‍ കൊണ്ടുവന്നെന്ന് അധികൃതര്‍ പറഞ്ഞു. മൂന്നു പേരെ പൂന്തുറയില്‍ നിന്നും നാലു പേരെ വിഴിഞ്ഞത്തു നിന്നും രണ്ടു പേരെ വലിയതുറയില്‍ നിന്നുമാണ് കൊണ്ടു വന്നത്. ജീര്‍ണിച്ച അവസ്ഥയിലായിരുന്നു പലരേയും കൊണ്ടുവന്നത്. ഇപ്പോ ള്‍ മെഡിക്കല്‍ കോളജ് മോ ര്‍ച്ചറിയില്‍ തിരിച്ചറിയാത്ത 13 മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. കൂടുതല്‍ മൃതദേഹങ്ങള്‍ വന്നാല്‍ അവ ശ്രീചിത്രയിലെ മോര്‍ച്ചറിയില്‍ വയ്ക്കാനും ധാരണയായിട്ടുണ്ട്.
അതേസമയം ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റില്‍ തീവ്ര പരിചരണത്തിലുള്ള പുല്ലുവിള സ്വദേശി രതീഷിന്റെ (30) നില ഗുരുതരമായി വെന്റിലേറ്ററില്‍ തുടരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ മൈക്കിള്‍ (42) പൂന്തുറ ഇപ്പോള്‍ ന്യൂറോ സര്‍ജറി ഐസിയുവില്‍ ചികില്‍സയിലാണ്. വില്‍ഫ്രെഡ് (48) പുല്ലുവിള ഓര്‍ത്തോ ഐസിയുവില്‍ ചികില്‍സയിലാണ്.
ആരോഗ്യനിലയില്‍ മാറ്റം വന്നതിനെത്തുടര്‍ന്ന് ധനുസ്പര്‍ (41) കന്യാകുമാരി, റെയ്മണ്ട് (60) പൂന്തുറ, കാര്‍ലോസ് (65) അഞ്ചുതെങ്ങ് എന്നിവരെ വാര്‍ഡിലേക്ക് മാറ്റി.
ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വാര്‍ഡ് 22 ല്‍ 15 പേരും, വാര്‍ഡ് 9ല്‍ 10 പേരും വാര്‍ഡ് 11ല്‍ 20 പേരും എന്നീ വാര്‍ഡുകളിലാണ് ഇവര്‍ ചികിത്സയിലുള്ളത്. ജില്ലയിലെ ആകെ 13 ദുരിതാശ്വാസ ക്യാംപുകളിലായി 2,671 പേ ര്‍ കഴിയുന്നുണ്ട്.
Next Story

RELATED STORIES

Share it