thrissur local

മെഡിക്കല്‍ കോളജില്‍ കൂട്ടിരിപ്പുകാര്‍ക്കുള്ള ദിവസ വേതനം നിര്‍ത്തലാക്കി : ആദിവാസികളായ രോഗികള്‍ ദുരിതത്തില്‍



മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആദിവാസികളായ രോഗികളുടെ കൂട്ടിയിരിപ്പുകാര്‍ക്കുള്ള ദിവസവേതനം നിര്‍ത്തലാക്കിയത് ആദിവാസികളെ ദുരിതത്തിലാക്കി. പാലക്കാട്, തൃശുര്‍, മലപ്പുറം, എറണംകുളം എന്നീ ജില്ലകളില്‍ നിന്നും വിവിധ അസുഖങ്ങളുമായി നിരവധി ആദിവാസികളാണ് വിദഗ്ധ ചികിത്സ തേടി ഇവിടെയെത്തുന്നത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ആദിവാസികള്‍ ബസ്സില്‍ പോലും വരുവാന്‍ സാധിക്കാത്തത് മൂലം ചികിത്സയക്ക് വേണ്ടി ആശുപത്രികളില്‍ പോകാതെ അസുഖം മൂര്‍ഛിച്ച് മരണം സംഭവിക്കുന്നത് പതിവാണ്. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാനാണ് രോഗിക്കും അവരുടെ കൂട്ടിയിരിപ്പുകാര്‍ക്കും സഹായം അനുവദിച്ചത്. രോഗിയ്ക്ക് ഭക്ഷണത്തിനു വേണ്ടി ദിവസം 150 രൂപ, കൂട്ടിയിരിപ്പുകാരന് 200 രൂപ എന്ന നിരക്കിലാണ് ആശുപത്രി വികസന സൊസൈറ്റിയില്‍ നിന്നും തുക നല്‍കിയിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ സെസൈറ്റിയില്‍ നിന്നും നല്‍കിയ 45 ലക്ഷം രൂപ ആശുപത്രി വികസന സമതിയ്ക്ക് സര്‍ക്കാര്‍ നല്‍കാനുണ്ട്. ഇത് തിരികെ ലഭിക്കാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണമായിട്ടുള്ളത്. ഇതേ തുടര്‍ന്നാണ് കൂട്ടിയിരിപ്പുകാര്‍ക്കുള്ള ദിവസ വേതനം ആശുപത്രി വികസന സമിതി നിറുത്തിവെച്ചത്. രോഗികള്‍ക്കുള്ള ഭക്ഷണചിലവ് തുകയ്ക്ക് തടസ്സമില്ല.
Next Story

RELATED STORIES

Share it