kozhikode local

മെഡിക്കല്‍ കോളജില്‍ ഒരു ഒബ്‌സര്‍വേഷന്‍ വാര്‍ഡ് കൂടി

കോഴിക്കോട്: നിപാ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന രോഗികളെ കിടത്തി ചികിത്സിക്കാന്‍ ഒരു വാര്‍ഡ്കൂടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പേ വാര്‍ഡില്‍ സൗകര്യപ്പെടുത്തി.
വെള്ളിയാഴ്ച മുതല്‍ ഇവിടെ നിപാ വൈറസ് ബാധ സംശയിക്കുന്ന രോഗികളെ പ്രവേശിപ്പിച്ചു. ഇപ്പോള്‍ മൂന്ന് പേരാണ് പേവര്‍ഡിലെ ഒബ്‌സര്‍വേഷന്‍ വാര്‍ഡിലുള്ളത്. കെഎച്ച്ആര്‍ഡബഌൂഎസ് പേവാര്‍ഡിലെ മുകളിലത്തെ നിലയില്‍ ഒരുക്കിയിട്ടള്ള 61, 21 വാര്‍ഡുകള്‍ക്ക് പുറമെയാണ് ഇപ്പോള്‍ താഴത്തെ നിലയിലും നിപാ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന രോഗികളെ നിരീക്ഷിക്കാനുള്ള വാര്‍ഡ് ഒരുക്കിയിരിക്കുന്നത്.
ഇവിടെയുണ്ടായിരുന്ന മറ്റു  രോഗികളെ വെള്ളിയാഴ്ചയോടെ തന്നെ വേറെ വാര്‍ഡുകളിലേക്ക് മാറ്റിയിരുന്നു.  ഐസോലേഷന്‍ വാര്‍ഡായി ഉപയോഗിക്കാന്‍ സൗകര്യമുള്ളതാണ് താഴത്തെ നിലയില്‍ നിപാ വൈറസ് ബാധ സംശയിക്കുന്ന രോഗികള്‍ക്കായി സജ്ജമാക്കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it