malappuram local

മെഡിക്കല്‍ കോളജില്‍ എംസിഐ സംഘം പരിശോധന നടത്തി

മഞ്ചേരി: മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇത്യയുടെ പ്രതിനിധി സംഘം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പരിശോധന നടത്തി. പരീക്ഷാ നടത്തിപ്പിനായി കോളജില്‍ ഒരുക്കിയ സജീകരണങ്ങള്‍ വിലയിരുത്താന്‍ വേണ്ടിയാണു സംഘം പരിശോധന നടത്തിയത്.
ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അന്തിമ അംഗീകാരം നേടിയെടക്കുന്നതിന്റെ മുന്നോടിയായട്ടാണ് പരിശോധന. അക്കാദമിക കെട്ടിടത്തിലെ ലാബുകളും ക്ലാസ് മുറികളും സംഘം പരിശോധിച്ചു. പഠനം പൂര്‍ത്തിയാക്കിയ ആദ്യബാച്ചിലെ നൂറു വിദ്യാര്‍ഥികളാണു പരീക്ഷക്കായി തയ്യാറെടുക്കുന്നത്. ആധുനിക സൗകര്യത്തോടെയുള്ള ക്ലാസ് മുറികളും ലാബുകളും കോളജില്‍ സജ്ജമാണ്. കഴിഞ്ഞ നവംബറില്‍ കോളജിലെത്തിയ സംസ്ഥാന ആരോഗ്യ-വിദ്യാഭ്യാസ അധികൃര്‍ അക്കാദമിക പ്രവര്‍ത്തനങ്ങളിലും നിയമനങ്ങളിലും സംതൃപ്തി രേഖപ്പെടുത്തിയതായാണു വിവരം. അധ്യാപക, ടെക്‌നിക്കല്‍ ജീവനക്കാരുടെ മുഴുവന്‍ തസ്തികകളും ഇതിനോടകം നികത്തിയതായി മെഡിക്കല്‍ കോളജ് അധികൃതര്‍ സംഘത്തെ അറിയിച്ചു.
139 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം മഞ്ചേരി മെഡിക്കല്‍ കോളജില്‍ ആരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it