thiruvananthapuram local

മെഡിക്കല്‍ കോളജില്‍ ഇനി 39 പേര്‍; വെടിക്കെട്ട് അപകടം: അജിത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: കൊല്ലം വെടിക്കെട്ട് അപകടത്തില്‍പ്പെട്ട് മെഡിക്കല്‍ കോളജ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഐസിയുവില്‍ കഴിയുന്ന അജിത്തി(16)ന്റെ നില അതീവ ഗുരുതരാവസ്ഥയില്‍ തന്നെ തുടരുന്നതായി വിദഗ്ധരുടെ അവലോകനയോഗം വിലയിരുത്തി. തീവ്രപരിചരണ വിഭാഗത്തിലുള്ള മറ്റ് നാലുപേരുടെ നില കൂടി ഗുരുതരാവസ്ഥയിലാണ്. രാജീവ് (16), സുജാത (31) കൊല്ലം, വസന്ത (30) പൂയപ്പള്ളി, കൊല്ലം, ചന്ദ്രബോസ് (35) കളക്കോട് എന്നിവരാണ് ഗുരുതരാവസ്ഥയിലുള്ളത്. പ്രത്യേക വിദഗ്ധസംഘത്തിന്റെ നിരന്തര നിരീക്ഷണത്തിലാണ് ഇവര്‍. ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായതിനെ തുടര്‍ന്ന് ബേണ്‍സ് ഐസിയുവിലുള്ള കണ്ണനെ (27) സ്‌റ്റെപ്ഡൗണ്‍ ഐസിയുവിലേക്ക് ഇന്നുതന്നെ മാറ്റും. എസ്എസ്ബി വാര്‍ഡ് ആറിലുള്ള മാളുവിനെ വാര്‍ഡ് എട്ടിലേക്ക് മാറ്റി. 39 പേരാണ് മെഡിക്കല്‍ കോളജില്‍ ഇപ്പോള്‍ അഡ്മിറ്റായിട്ടുള്ളത്. വാര്‍ഡുകളില്‍ കഴിയുന്ന രോഗികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നു. അനസ്തീസ്യ, സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, പ്ലാസ്റ്റിക് സര്‍ജറി, ന്യൂറോസര്‍ജറി, ഒഫ്താല്‍മോളജി, ഇഎന്‍ടി, സൈക്യാട്രി, ഫിസിക്കല്‍ മെഡിസിന്‍ തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഒരുമിച്ച് ചികിത്സ ക്രമീകരിച്ചിരിക്കുന്നു. വാര്‍ഡ് 18ല്‍ 12 പേരും വാര്‍ഡ് 9ല്‍ 12 പേരും വാര്‍ഡ് 7ല്‍ 5 പേരും വാര്‍ഡ് 19ല്‍ ഒരാളും വാര്‍ഡ് 6ല്‍ ഒരാളും വാര്‍ഡ് 24ല്‍ ഒരാളും വാര്‍ഡ് 8ല്‍ ഒരാളും ചികില്‍സയിലുണ്ടെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it