kozhikode local

മെഡിക്കല്‍ കോളജില്‍ ആവശ്യത്തിന് നഴ്‌സുമാരില്ല

ചേവായൂര്‍ : മെഡിക്കല്‍ കോളജ് ആശുപത്രിയിലും മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലും ആവശ്യത്തിന് നഴ്‌സുമാരില്ലാത്തത് രോഗികള്‍ക്ക് ദുരിതമേറുന്നു. മെഡിക്കല്‍ കോളജ് സംരക്ഷണ സമിതി'' ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കി.
വാര്‍ഡുകളില്‍ അഡ്മിഷന്‍ ദിവസങ്ങളില്‍ 50നും 75 നും ഇടയിലാണ് രോഗികള്‍ എത്തുന്നത്. എന്നാല്‍ മൂന്നോ നാലോ നഴ്‌സുമാരെയാണ് ഡ്യൂട്ടിയിലിടുന്നത്. മിക്ക ദിവസങ്ങളിലും രോഗികളാല്‍ നിറഞ്ഞു കഴിയുന്ന അത്യാഹിത വിഭാഗത്തിലും ഇത് തന്നെയാണ് അവസ്ഥ.
മരുന്ന് കൊടുക്കുന്നതിനും ഇഞ്ചക്ഷന്‍, ട്രിപ്പ് കൊടുക്കുന്നതില്‍ തുടങ്ങി മൊത്തം രോഗികള്‍ക്ക് മരുന്ന് കൊടുക്കുന്നതിന് വളരെ സമയമെടുക്കേണ്ടിവരുന്നു. ഇതിനിടയില്‍ അത്യാസന്ന നിലയിലുള്ള രോഗികളെ പ്രത്യേകം പരിഗണിക്കാന്‍ കഴിയാറില്ല എന്നതാണ് വസ്തുത. ഇത് രോഗികള്‍ക്ക് കൂടുതല്‍ പ്രയാസമുണ്ടാക്കുന്നു.
രോഗികള്‍ക്ക് ആനുപാതികമായി നഴ്‌സുമാരെ പോസ്റ്റ് ചെയ്യാന്‍ കഴിയാറില്ലെങ്കിലും വാര്‍ഡുകളിലെ അഡ്മിഷന്‍ ദിവസങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തേക്ക് വേണ്ടത്ര നഴ്‌സുമാരെ വിന്യസിപ്പിക്കണമെന്ന് മെഡിക്കല്‍ കോളജ് സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
പ്രസിഡന്റ് വി സി സേതുമാധവന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി സി കെ സെയ്തലവി, പി സി കാദര്‍, സി പി ഹുസെയിന്‍, കെ പി റഷീദ്, എം എം ഗഫൂര്‍, അജിത് കുമാര്‍ സംസാരിച്ചു
Next Story

RELATED STORIES

Share it