thrissur local

മെഡിക്കല്‍ കോളജിലെ മൂന്ന് ഡോക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം : ആശുപത്രി പ്രവര്‍ത്തനം പ്രതിസന്ധിയില്‍



മുളങ്കുന്നുത്തക്കാവ്: ഗവ. മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗത്തില്‍ നിന്ന് മൂന്ന് ഡോക്ടര്‍മാരെ എറണാംകുളം മെഡിക്കല്‍ കോളജിലേക്ക് സ്ഥലം മാറ്റിയത് മൂലം ആശുപത്രിയില്‍ പ്രതിസന്ധി രൂക്ഷം. ഒരു അസി. പ്രഫസറെയും രണ്ട് സീനിയര്‍ റസിഡന്റുമാരെയുമാണ് മാറ്റിയത്. പകരം ഡോക്ടര്‍മാരെ നിയമിച്ചിട്ടില്ല. സര്‍ജറി വിഭാഗത്തില്‍ ആകെ 16 ഡോക്ടര്‍മാരാണ് ഉള്ളത്. ഇതില്‍ എട്ട് പേര്‍ ഈ ആഴ്ച പരീക്ഷാ ജോലിക്കായി പോവും. ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഡെപ്യൂട്ടേഷനിലാണ്. ഇതോടെ ഡോക്ടര്‍മാരുടെ എണ്ണം നാലായി ചുരുങ്ങും. മുമ്പ് ഇതു പോലെ 30 ഡോക്ടര്‍മാരെ സ്ഥലംമാറ്റിയത് ഏറേ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. അന്ന് ജൂനിയര്‍ ഡോകടര്‍മാരും പിജി വിദ്യാര്‍ഥികളും പണി മുടക്കി സമരം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് 12 പേരെ തിരികെ കൊണ്ടുവന്ന് സര്‍ക്കാര്‍ തടിയൂരിയിരുന്നു. ഇപ്പോള്‍ സര്‍ജറി വിഭാഗത്തില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം ഇല്ലാത്തത് രോഗികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. സര്‍ജറി വിഭാഗത്തില്‍ ദിനം പ്രതി നൂറു കണക്കിന് രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. ആഴ്ച്ചയില്‍ ആറു യൂനിറ്റിലുള്ള ഡോക്ടര്‍മാര്‍ക്കും അമിത ജോലി ഭാരമാണ് ഉള്ളത്. കൂടാതെ എല്ലാ ദിവസവും ശസ്ത്രക്രിയകളും നടക്കുന്നുണ്ട്. വിദഗ്ധരായ ഡോക്ടര്‍മാരുടെ കുറവ് ശസ്ത്രക്രിയയുടെ കാര്യത്തില്‍ വലിയ പ്രശ്‌നമായിരിക്കുകയാണ്. ആശുപത്രിയുടെ എല്ലാ മേഖലകളിലും ഇപ്പോള്‍ പ്രശനങ്ങളാണ്. ഡോക്ടര്‍മാരുടെ കുറവ്, മരുന്നില്ലായ്മ, കേടായ ലിഫ്റ്റുകള്‍, ലാബുകള്‍, എക്‌സ്‌റേ യന്ത്രങ്ങള്‍, സ്‌കാന്‍ യന്ത്രങ്ങള്‍, കാരുണ്യ, ആര്‍എസ്ബിവൈ പ്രകാരമുള്ള മരുന്നുകള്‍ ലഭിക്കാത്ത അവസ്ഥ എന്നിങ്ങനെ നീളുന്ന നിരവധി പ്രശനങ്ങളാണ് മെഡിക്കല്‍ കോളജ് നേരിടുന്നത്.
Next Story

RELATED STORIES

Share it