thrissur local

മെഡിക്കല്‍ കോളജിലെ മാലിന്യപ്രശ്‌നത്തിന് പരിഹാരം ഉണ്ടാവണം : ബി മോഹനചന്ദ്രന്‍



തൃശൂര്‍: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രൂക്ഷമായ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന് അടിയന്തിര നടപടി അധികാരികള്‍ സ്വീകരിക്കണമെന്ന് കേരള എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബി മോഹനചന്ദ്രന്‍ ആവശ്യപ്പെട്ടു. തൃശൂര്‍ മെഡിക്കല്‍ കോളജ് ബ്രാഞ്ച് കമ്മിറ്റിയുടെ 43-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖരമാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയതുകൊണ്ട് രോഗികള്‍ ദുരിതം അനുഭവിക്കുകയാണ്. ഈ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ശാശ്വതമായ പരിഹാരം ഉണ്ടാകാതിരിക്കുന്ന പക്ഷം ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.  സര്‍ക്കാര്‍ ജീവനക്കാരെ രാഷ്ട്രീയപ്രേരിതമായി സ്ഥലംമാറ്റുകയും പീഡിപ്പിക്കുകയും ചെയ്യുന്ന നടപടി നിര്‍ത്തിവെക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.  ബ്രാഞ്ച് പ്രസിഡന്റ് കെ പി ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. എന്‍ജിഒ അസോസിയേഷന്‍ മെഡിക്കല്‍ കോളജ് ബ്രാഞ്ച് കമ്മിറ്റിയുടെ അടുത്തവര്‍ഷത്തെ ഭാരവാഹികളായി കെ പി ഗിരീഷ് (പ്രസി), കെഎസ് മധു (സെക്ര), എം ജി രഘുനാഥ് (ഖജ) തെരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it