kozhikode local

മെഡിക്കല്‍ കോളജിലെ മഴവെള്ള സംഭരണികള്‍ ഉപയോഗിക്കാനാവാതെ നശിക്കുന്നു

കോഴിക്കോട്: മെഡിക്കല്‍ കോളജ് ക്യാംപസില്‍ 2006 ല്‍ സ്ഥാപിച്ചു 30 മഴവെള്ള സംഭരണികള്‍ ഉപയോഗിക്കാനാവാതെ നശിക്കുന്നു. 25 ലക്ഷം രൂപ ചെലവിലാണ് മഴവെള്ള സംഭരണികള്‍ സ്ഥാപിച്ചത്. ജലനിധി അതോറിറ്റിയാണ് മഴവെള്ള സംഭരണികള്‍ സ്ഥാപിച്ചത്. മഴവെള്ള സംഭരണികളുടെ അറ്റകുറ്റപ്പണി നടത്തേണ്ടത് മെഡിക്കല്‍ കോളജ് അധികൃതരാണ്. സംസ്ഥാനത്ത് ലോകബാങ്കിന്റെ സഹായത്തോടെയാണ് ജല സംഭരണികള്‍ സ്ഥാപിച്ചത്. 1300 കോടിയാണ് ലോക ബാങ്ക് മഴവെള്ള സംഭരണികള്‍ക്ക് അനുവദിച്ചത്. സംസ്ഥാനത്ത് വിവിധ സ്ഥാപനങ്ങളില്‍ സ്ഥാപിച്ച മഴ വെള്ള സംഭരണികള്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന കാര്യത്തില്‍ ആശയക്കുഴപ്പമാണ്.
10 വര്‍ഷം കൂടുമ്പോഴാണ് ലോകബാങ്ക് ഫണ്ട് അനുവദിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ സ്ഥാപിച്ച മഴവെള്ള സംഭരണികള്‍ എത്രത്തോളം സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ടെന്ന വ്യക്തമായ കണക്കുകളില്ല.
മെഡിക്കല്‍ കോളജില്‍ സ്ഥാപിച്ച മഴവെള്ള സംഭരണികള്‍ മഴക്കാലത്ത് വെള്ളം ശേഖരിച്ച് വേനല്‍ക്കാലത്ത് ഉപയോഗിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്. കുടിവെള്ളത്തിനാണ് മഴവെള്ള സംഭരണികള്‍ സ്ഥാപിച്ചത്. എന്നാല്‍ മെഡിക്കല്‍ കോളജിലെ വാര്‍ഡുകളില്‍ ഇപ്പോഴും ജലക്ഷാമം അനുഭവപ്പെടുകയാണ്. കുടിവെള്ളത്തിനല്ലെങ്കിലും ബാത്ത് റൂമില്‍ ഉപയോഗിക്കാന്‍ പോലും മഴവെള്ള സംഭരണി ഉപയോഗിക്കാന്‍ പറ്റുന്നില്ല. മഴവെള്ള സംഭരണി സ്ഥാപിച്ചതല്ലാതെ ഒരു തുള്ളി വെള്ളംപോലും മെഡിക്കല്‍കോളജില്‍ ഉപയോഗിക്കാനായില്ല. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച മഴവെള്ള സംഭരണികളുടെ നടത്തിപ്പിനെക്കുറിച്ച് ആശുപത്രി അധികൃതര്‍ക്ക് വ്യക്തമായ ധാരണയില്ല.
Next Story

RELATED STORIES

Share it