thiruvananthapuram local

മെഡിക്കല്‍ കോളജിലെ പഴയ അലക്കുയന്ത്രം പൂട്ടുന്നത് കാലപ്പഴക്കംകാരണമെന്ന്

തിരുവനന്തപുരം: കാലപ്പഴക്കവും ഇടയ്ക്കിടെ ഉണ്ടാകുന്ന തകരാറുകളും അമിതമായ ജല, വൈദ്യുതി ഉപയോഗവും കാരണമാണ് മെഡിക്കല്‍ കോളജിലെ പഴയ അലക്കുയന്ത്രം പൂട്ടാന്‍ കാരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
നിലവിലെ ആവശ്യങ്ങള്‍ക്കായി 1200 കിലോഗ്രാം ശേഷിയുള്ള പുതിയ പവര്‍ലോണ്‍ട്രി മാത്രം മതിയാകും. പഴയ ലോണ്‍ട്രി അടച്ചത് സ്വകാര്യ മേഖലയെ സഹായിക്കാനാണെന്നുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
40 ലക്ഷം രൂപ വൈദ്യുതിക്കും 35 ലക്ഷം രൂപ വെള്ളത്തിനും പ്രതിവര്‍ഷം ചെലവാക്കിയാണ് പഴയ അലക്കുയന്ത്രം പ്രവര്‍ത്തിപ്പിച്ചിരുന്നത്. 63 വര്‍ഷം പഴക്കമുള്ള ഇതിന്റെ സ്‌പെയര്‍ പാട്‌സുകള്‍ പലതും ലഭ്യമല്ല. 1200 കിലോഗ്രാം തുണിത്തരങ്ങള്‍ ഉണക്കാന്‍ സ്ഥാപിത ശേഷിയുണ്ടായിരുന്ന ഈ യന്ത്രത്തിന് ഇപ്പോള്‍ 300 കിലോഗ്രാം തുണികള്‍ കഴുകാനുള്ള ശേഷി മാത്രമേയുള്ളൂ.
ഇതിന് പരിഹാരമായാണ് 1200 കിലോഗ്രാം സ്ഥാപിത ശേഷിയുള്ള ആധുനിക ഓട്ടോമെറ്റിക് പവര്‍ ലോണ്‍ട്രി സ്ഥാപിച്ചത്. കഴുകാനും ഉണക്കാനും തേച്ച് മടക്കാനും മറ്റുമായി, 11 വിവിധോദ്ദേശ ഉപകരണങ്ങളിലൂടെ സാധിക്കുന്നു. എസ്എടി ആശുപത്രി, മെഡിക്കല്‍ കോളജ് ആശുപത്രി, എസ്എസ്ബി എന്നിവിടങ്ങളില്‍ മൊത്തത്തിലുള്ള തുണിത്തരങ്ങള്‍ 800 കിലോഗ്രാമാണ്. ഇവ അലക്കാന്‍ 1200 കിലോഗ്രാം ശേഷിയുള്ള പുതിയ പവര്‍ലോണ്‍ട്രി മാത്രം മതിയാകും.
കാലപ്പഴക്കവും തേയ്മാനവും വന്‍പ്രവര്‍ത്തനച്ചെലവും കാരണം പഴയ അലക്കുയന്ത്രം പൂട്ടാമെന്ന് വിദഗ്ധ സമിതി വിലയിരുത്തിയതിനെ തുടര്‍ന്നാണ് അത് പൂട്ടാന്‍ തീരുമാനിച്ചത്.
പഴയ ലോണ്‍ട്രിയിലെ പരിചയ സമ്പന്നരായ ജീവനക്കാരുടെ സേവനം പുതിയ ലോണ്‍ട്രിയിലേക്ക് പ്രയോജനപ്പെടുത്തും. നിലവിലുള്ള സ്ഥിരജീവനക്കാരില്‍ ആരേയും ഒഴിവാക്കില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. എന്നതിന് പുറമേ നിലവില്‍ ഒഴിവുള്ള തസ്തികകള്‍ നികത്തുന്നതിനും നടപടി സ്വീകരിച്ച് വരികയാണ്.
Next Story

RELATED STORIES

Share it