മെഡിക്കല്‍ അനുബന്ധ കോഴ്‌സ്ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2018ലെ സംസ്ഥാനത്തെ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ംംം.രലല.സലൃമഹമ.ഴീ്.ശി, ംംം.രലലസലൃമഹമ.ീൃഴ എന്നീ വെബ്‌സൈറ്റുകളില്‍ അലോട്ട്‌മെന്റ് ലിസ്റ്റ് ലഭ്യമാണ്.
മെഡിക്കല്‍ റാങ്ക് ക്രമത്തിലുള്ള അലോട്ട്‌മെന്റ് ലിസ്റ്റില്‍ അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്, കോളജ്, കാറ്റഗറി എന്നിവ ലഭ്യമാണ്. ഈ മാസം 3ന് ഉച്ചയ്ക്ക് 12 വരെ ഓണ്‍ലൈനായി ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്.
സ്വാശ്രയ മെഡിക്കല്‍-ഡെന്റല്‍ കോളജുകളിലെ എന്‍ആര്‍ഐ ക്വാട്ട സീറ്റുകളിലേക്കും ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ മെഡിക്കല്‍-ഡെന്റല്‍ കോളജുകളിലെ മൈനോറിറ്റി ക്വാട്ടാ സീറ്റുകളിലേക്കും ഈ ഘട്ടത്തില്‍ അലോട്ട്‌മെന്റ് നടത്തിയിട്ടുണ്ട്.
ംംം.രലല.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിലെ ഹോം പേജില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് ്‌നാളെ രാവിലെ 9 മുതല്‍ അലോട്ട്‌മെന്റ് മെമ്മോയുടെ പ്രി ന്റൗട്ട് ലഭ്യമാകുന്നതാണ്. അലോട്ട്‌മെന്റ് മെമ്മോയില്‍ കാണിച്ചിട്ടുള്ളതും പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അടയ്‌ക്കേണ്ടതുമായ ഫീസ് നാളെ  മുതല്‍ 12 വരെ വൈകീട്ട് 5നുള്ളിലായി ഓണ്‍ലൈന്‍ പേയ്‌മെന്റ് മുഖേനയോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫിസ് മുഖേനയോ ഒടുക്കണം. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ നിശ്ചിത സമയത്തിനകം ഫീസ് ഒടുക്കാതിരിക്കുകയോ കോളജില്‍ പ്രവേശനം നേടാതിരിക്കുകയോ ചെയ്യുന്നപക്ഷം അവരുടെ അലോട്ട്‌മെന്റും ബന്ധപ്പെട്ട സ്ട്രീമില്‍ നിലവിലുള്ള ഹയര്‍ ഓപ്ഷനുകളും റദ്ദാക്കുന്നതാണ്.
ഓപ്ഷനുകള്‍ ക്ഷണിച്ചിരുന്ന കോളജുകളില്‍ നാല് മെഡിക്കല്‍ കോളജുകളുടെയും ബന്ധപ്പെട്ട യൂനിവേഴ്‌സിറ്റി അഫ
Next Story

RELATED STORIES

Share it