Flash News

മെട്രോ സ്റ്റേഷനില്‍ യുവാവ് 30 അടി ഉയരത്തില്‍നിന്ന് താഴേക്ക് ചാടി



മുംബൈ: മുംബൈയില്‍ മെട്രോ സ്റ്റേഷനില്‍ 30 അടി ഉയരത്തില്‍ നിന്ന് യുവാവ് താഴേക്ക് ചാടി. ഒഡീഷ സ്വദേശി രാജ്കുമാറാണ് (18) കഴിഞ്ഞദിവസം മുംബൈ മെട്രോയുടെ ഘട്‌കോപര്‍ സ്റ്റേഷനില്‍ നിന്നു താഴേക്കു ചാടിയത്. കൈ ഒടിഞ്ഞ ഇയാളെ രാജ്‌വാദി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഘട്‌കോപര്‍ സ്റ്റേഷനില്‍ ഇറങ്ങിയ രാജ് കുമാര്‍ പുറത്തുകടക്കുന്നതിനായി തന്റെ പക്കലുള്ള ടോക്കണ്‍ നിക്ഷേപിച്ചെങ്കിലും ഗേറ്റ് തുറന്നില്ല. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടി ചോദ്യംചെയ്യാനായി കൊണ്ടുപോയി. ഈ സമയം ഇവരില്‍ നിന്ന് രക്ഷപെടാനായി ഇയാള്‍ താഴേക്ക് ചാടുകയായിരുന്നു. സകിനാക സ്‌റ്റേഷനില്‍ നിന്ന് കയറിയ രാജ് കുമാറിന്റെ ടിക്കറ്റ് പരിധി അവസാനിച്ചതിനാലാണ് ഗേറ്റ് തുറക്കാതിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവം നടക്കുന്ന സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it